Tuesday, 23 July 2013

PREMATRIC SCHOLARSHIP

Best Blogger Tips










 ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ അപേക്ഷിക്കാനുള്ള സമയപരിധി ആഗസ്റ്റ് എട്ട് വൈകുന്നേരം അഞ്ച് മണി വരെ നീട്ടി.ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനുള്ള നിബന്ധനകളില്‍ ഇളവ്. ഇതനുസരിച്ച് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് പുതുതായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമില്ല. എന്നാല്‍ നേരത്തെ സ്‌കോളര്‍ഷിപ്പ് ലഭിച്ച് കൊണ്ടിരിക്കുന്നവരും, സ്‌കോളര്‍ഷിപ്പ് തുടര്‍ന്നു ലഭിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നവരും സെപ്തംബര്‍ 30 നകം ബാങ്കുകളില്‍ നിന്നും അക്കൗണ്ട് നമ്പര്‍ സ്വീകരിച്ച് പ്രധാനാധ്യാപകനെ ഏല്‍പ്പിക്കേണ്ടതാണ്. എല്ലാ വിഭാഗം അപേക്ഷകര്‍ക്കും നിലവില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് ബാങ്ക് അക്കൗണ്ട് നമ്പറോ യു. ഐഡി നമ്പറോ നിര്‍ബന്ധമില്ല. എന്നാല്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടുന്ന മുറയ്ക്ക് ബാങ്ക് അക്കൗണ്ട് നമ്പറും, യു.ഐ.ഡി നമ്പറും നല്‍കേണ്ടതാണ്. ദേശസാല്‍കൃത ബാങ്കുകള്‍ക്കു പുറമേ, ഷെഡ്യൂള്‍ഡ് ബാങ്കുകളിലും അക്കൗണ്ട് തുടങ്ങുന്നതിനുള്ള അനുമതി നല്‍കിയതായും മന്ത്രി അറിയിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും, വിദ്യാഭ്യാസവകുപ്പും നല്‍കുന്ന എല്ലാ തരത്തിലുള്ള ആനുകൂല്യങ്ങളും ഭാവിയില്‍ ബാങ്ക് അക്കൗണ്ട് മുഖേന ലഭിക്കുന്ന സാഹചര്യമുള്ളതിനാല്‍ എല്ലാ വിദ്യാര്‍ത്ഥികളുടെയും പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന് രക്ഷിതാക്കളും അധ്യാപകരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

No comments:

Post a Comment