Friday, 2 November 2012


ഉപജില്ലാ കായികമേള: ഇരിങ്ങാട്ടിരി എ.എം.എല്‍.പി. ജേതാക്കള്‍
Posted on: 03 Nov 2012


വണ്ടൂര്‍: ഉപജില്ലാ സ്‌കൂള്‍ കായികമേളയ്ക്ക് വി.എം.സി. ഗവ. ഹയര്‍സെക്കന്‍ഡറിസ്‌കൂള്‍ ഗ്രൗണ്ടില്‍ തുടക്കമായി. ആദ്യദിവസം നടന്ന എല്‍.പി. വിഭാഗം മത്സരത്തില്‍ 27 പോയന്റ് നേടി എ.എം.എല്‍.പി. സ്‌കൂള്‍ ഇരിങ്ങാട്ടിരി ജേതാക്കളായി.

26 പോയന്റ് നേടി എറിയാട് എ.യു.പി. സ്‌കൂള്‍ രണ്ടാം സ്ഥാനവും 23പോയന്റ് നേടി അഞ്ചച്ചവടി ജി.എം.യു.പി. സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.

വി.എം.സി. ഹൈസ്‌കൂള്‍ എന്‍.സി.സി. ക്ലബ്ബിന്റെ ബാന്റ് മേളത്തോടെ തുടങ്ങിയ മാര്‍ച്ച് പാസ്റ്റില്‍ പാണ്ടിക്കാട് സി.ഐ. എ.ജെ. ജോണ്‍സണ്‍ സല്യൂട്ട് സ്വീകരിച്ചു. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍ അജിത്കുമാര്‍ ദീപശിഖ തെളിയിച്ചു.

ഉദ്ഘാടനച്ചടങ്ങില്‍ എച്ച്.എം. ഫോറം കണ്‍വീനര്‍ കെ.കെ.ജയിംസ്, വണ്ടൂര്‍ എ.ഇ.ഒ. എ.എം. സത്യന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജല്‍ എടപ്പറ്റ, മെമ്പര്‍ സിതാര, അബ്ദുള്‍ കരീം, പി. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. കായികമേള ശനിയാഴ്ച വരെ തുടരും.

പ്രധാനാധ്യാപക യോഗം
Posted on: 03 Nov 2012


വണ്ടൂര്‍: എല്‍.പി, യു.പി. പ്രധാനാധ്യാപകരുടെ യോഗം ശനിയാഴ്ച 10ന് എ.ഇ.ഒ ഓഫീസിലും എച്ച്.എസ്. പ്രധാനാധ്യാപകര്‍, എച്ച്.എസ്.എസ്. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ യോഗം തിങ്കളാഴ്ച രാവിലെ അഞ്ചച്ചവിടി ബി.ആര്‍.സി.യിലും നടക്കും.

ക്വിസ് മത്സരങ്ങള്‍
Posted on: 03 Nov 2012


കാളികാവ്: വണ്ടൂര്‍ ഉപജില്ലാ ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായുള്ള ക്വിസ് മത്സരങ്ങള്‍ തിങ്കളാഴ്ച ആരംഭിക്കും. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ ഗണിത ക്വിസ് 10നും ഹയര്‍സെക്കന്‍ഡറി വിഭാഗം രണ്ട് മണിക്കും വണ്ടൂര്‍ എ.ഇ.ഒ ഓഫീസില്‍ നടക്കും. ഫോണ്‍: 9446151441.

എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം ശാസ്ത്രക്വിസ് ബുധനാഴ്ച 10നും ടാലന്റ് സെര്‍ച്ച് പരീക്ഷ രണ്ടിനും അടയ്ക്കാക്കുണ്ട് ക്രസന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ഫോണ്‍: 9447231601.

ഐ.ടി ക്വിസ് വ്യാഴാഴ്ച 10ന് അടയ്ക്കാക്കുണ്ട് ക്രസന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും നടക്കും. ഫോണ്‍: 9446388895.

Thursday, 1 November 2012