ഉപജില്ലാ കായികമേള: ഇരിങ്ങാട്ടിരി എ.എം.എല്‍.പി. ജേതാക്കള്‍
Posted on: 03 Nov 2012
വണ്ടൂര്‍: ഉപജില്ലാ സ്‌കൂള്‍ കായികമേളയ്ക്ക് വി.എം.സി. ഗവ. ഹയര്‍സെക്കന്‍ഡറിസ്‌കൂള്‍ ഗ്രൗണ്ടില്‍ തുടക്കമായി. ആദ്യദിവസം നടന്ന എല്‍.പി. വിഭാഗം മത്സരത്തില്‍ 27 പോയന്റ് നേടി എ.എം.എല്‍.പി. സ്‌കൂള്‍ ഇരിങ്ങാട്ടിരി ജേതാക്കളായി.
26 പോയന്റ് നേടി എറിയാട് എ.യു.പി. സ്‌കൂള്‍ രണ്ടാം സ്ഥാനവും 23പോയന്റ് നേടി അഞ്ചച്ചവടി ജി.എം.യു.പി. സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.
വി.എം.സി. ഹൈസ്‌കൂള്‍ എന്‍.സി.സി. ക്ലബ്ബിന്റെ ബാന്റ് മേളത്തോടെ തുടങ്ങിയ മാര്‍ച്ച് പാസ്റ്റില്‍ പാണ്ടിക്കാട് സി.ഐ. എ.ജെ. ജോണ്‍സണ്‍ സല്യൂട്ട് സ്വീകരിച്ചു. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍ അജിത്കുമാര്‍ ദീപശിഖ തെളിയിച്ചു.
ഉദ്ഘാടനച്ചടങ്ങില്‍ എച്ച്.എം. ഫോറം കണ്‍വീനര്‍ കെ.കെ.ജയിംസ്, വണ്ടൂര്‍ എ.ഇ.ഒ. എ.എം. സത്യന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജല്‍ എടപ്പറ്റ, മെമ്പര്‍ സിതാര, അബ്ദുള്‍ കരീം, പി. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. കായികമേള ശനിയാഴ്ച വരെ തുടരും.
No comments:
Post a Comment