നിമ..നിമ..നീഒന്നാം നമ്പര്‍
Posted on: 06 Dec 2012
ഒന്നാമത് മത്സരിക്കാന്‍ തയ്യാറാകാത്തവര്‍ നിമയെ കണ്ടുപഠിക്കണം. ഹയര്‍സെക്കന്‍ഡറി വിഭാഗം മോഹിനിയാട്ടം മത്സരത്തില്‍ നിമ ഒന്നാംനമ്പര്‍ ചോദിച്ചു വാങ്ങി കളിച്ചു. ഒന്നാംസ്ഥാനവും എ ഗ്രേഡും വാങ്ങി. ഒപ്പം വിധികര്‍ത്താക്കളുടെ പ്രശംസ വേറെയും. വേദി ഒന്നില്‍ ബുധനാഴ്ച വൈകീട്ടാണ് മോഹിനിയാട്ട മത്സരം തുടങ്ങിയത്. കലോത്സവത്തില്‍ പ്രത്യേകിച്ച് നൃത്ത ഇനങ്ങളില്‍ ഒന്നാമത് മത്സരിക്കാന്‍ മത്സരാര്‍ഥികള്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് പല മത്സരങ്ങളും വൈകി നടക്കുന്നതിനിടെയാണ് നിമ ബഷീര്‍ മറിച്ചൊരു തീരുമാനമെടുത്തത്. ആദ്യം മത്സരിച്ചാല്‍ വിജയിയാകില്ലെന്ന വിശ്വാസമാണ് മത്സരാര്‍ഥികളെ പിന്തിരിപ്പിക്കുന്നത്. മമ്പാട് എം.ഇ.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് നിമ.
No comments:
Post a Comment