വേങ്ങര മുന്നില്‍, പിന്നാലെ മലപ്പുറം
Posted on: 05 Dec 2012

മലപ്പുറം: നാടന്‍പാട്ടില്‍ നിന്ന് നടനമോഹനത്തിലേക്ക് കൂടുമാറിയ പകലില്‍ വിജയതീരം തേടി വേങ്ങരയുടെ വഞ്ചി വള്ളപ്പാടുകള്‍ മുന്നിലേക്ക്. ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന്റെ രണ്ടാം പകല്‍ ഒടുങ്ങുമ്പോള്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ 148 പോയന്റുകളുമായാണ് വേങ്ങര മുന്നിലെത്തിയത്. 138 പോയന്റുകളുമായി മലപ്പുറം തൊട്ടുപിന്നില്‍ തുഴയുമ്പോള്‍ 109 പോയന്റുമായി ആതിഥേയരായ വണ്ടൂരാണ് മൂന്നാം സ്ഥാനത്ത്. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 155 പോയന്റുകളുമായി മലപ്പുറം മുന്നേറുമ്പോള്‍ 148 പോയന്റുകള്‍ വീതം നേടി വേങ്ങരയും എടപ്പാളും തൊട്ടുപിന്നിലുണ്ട്. 129 പോയന്റുമായി മഞ്ചേരിയാണ് മൂന്നാം സ്ഥാനം. യു.പി.വിഭാഗത്തില്‍ 38 പോയന്റുകളുമായി കൊണ്ടോട്ടി മുന്നില്‍ നില്‍ക്കുമ്പോള്‍ 35 പോയന്റുകള്‍ വീതം നേടിയ വണ്ടൂരും തിരൂരും മഞ്ചേരിയും വെല്ലുവിളികളുമായി തൊട്ടുപിറകെയുണ്ട്.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 46 പോയന്റുകളുമായി എടരിക്കോട് പി.കെ.എം.എച്ച്.എസ്.എസാണ് മുന്നില്‍ നില്‍ക്കുന്നത്. 40 പോയന്റുകളുമായി തിരൂര്‍ ഫാത്തിമ മാത സ്‌കൂള്‍ രണ്ടാമതും 38 പോയന്റുമായി തേഞ്ഞിപ്പലം സെന്റ് പോള്‍സ് മൂന്നാമതും നില്‍ക്കുന്നു. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ എടരിക്കോട് പി.കെ.എം.എച്ച്.എസ്.എസ് 55 പോയന്റുമായി മുന്നേറുമ്പോള്‍ മഞ്ചേരി ജി.ബി.എച്ച്.എച്ച്.എസ് 45 പോയന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. 38 പോയന്റുള്ള പൊന്നാനി തൃക്കാവ് ഗവ.സ്‌ക്കൂളാണ് മൂന്നാം സ്ഥാനത്ത്.
സംസ്‌കൃതോല്‍സവത്തില്‍ 49 പോയന്റുകളുമായി പരപ്പനങ്ങാടി മുന്നില്‍ നില്‍ക്കുമ്പോള്‍ 47 പോയന്റുകളുമായി വേങ്ങര രണ്ടാം സ്ഥാനത്തും 46 പോയന്റുകളുമായി എടപ്പാള്‍ മൂന്നാം സ്ഥാനത്തുമുണ്ട്. അറബി കലോല്‍സവത്തില്‍ 55 പോയന്റുകളുമായി കൊണ്ടോട്ടി മുന്നില്‍ കുതിക്കുമ്പോള്‍ 53 പോയന്റുകളുമായി വണ്ടൂരും അരീക്കോടുമാണ് രണ്ടാം സ്ഥാനത്ത്.
വഞ്ചിപ്പാട്ടും നാടന്‍പാട്ടും അരങ്ങൊഴിഞ്ഞ രണ്ടാം പകലില്‍ നടന വിസ്മയങ്ങളുടെ മോഹന നിമിഷങ്ങളാണ് അരങ്ങില്‍ നിറഞ്ഞത്. ഭരതനാട്യവും കുച്ചുപ്പുടിയും കേരള നടനവും മികച്ച നിലവാരം പുലര്‍ത്തിയത് ആസ്വാദകര്‍ക്കും നല്ല വിരുന്നായി. ഹൈസ്‌ക്കൂള്‍ വിഭാഗം ഭരതനാട്യത്തില്‍ പങ്കെടുത്ത 19 പേരില്‍ 13 പേരും എ ഗ്രേഡ് നേടി. ഹയര്‍ സെക്കണ്ടറി വിഭാഗം ഭരതനാട്യത്തില്‍ പങ്കെടുത്ത 18ല്‍ 13 പേരും എ ഗ്രേഡ് നേടിയത് മല്‍സരത്തിന്റെ ഉന്നത നിലവാരത്തിന്റെ സാക്ഷ്യപത്രമായി.
No comments:
Post a Comment