Tuesday, 4 December 2012


ഓര്‍മകളുടെ ഒപ്പനവേദിയില്‍ ഒരിക്കല്‍ കൂടി
Posted on: 05 Dec 2012




വണ്ടൂര്‍: കാണികള്‍ തിങ്ങിനിറഞ്ഞ ഒപ്പനസദസ്സില്‍ നില്‍ക്കുമ്പോള്‍ അവരുടെ ഓര്‍മകള്‍ 34 വര്‍ഷം പിറകോട്ട് പാഞ്ഞു. അവിടെ ഇങ്ങനെയൊരു ഒപ്പനവേദിയില്‍ മണവാട്ടിയായും തോഴിമാരായും അവര്‍ തങ്ങളെ കണ്ടു. 1978ല്‍ വണ്ടൂരില്‍ ആദ്യത്തെ ജില്ലാ കലോത്സവം അരങ്ങേറിയപ്പോള്‍ ഒപ്പനയില്‍ ഒന്നാംസ്ഥാനം നേടിയ ടീമിലെ അംഗങ്ങളാണ് മൂന്ന് പതിറ്റാണ്ടിന് ശേഷം ഗൃഹാതുരമായ ഓര്‍മകളുമായി ഒപ്പന കാണാന്‍ എത്തിയത്.

അക്കൊല്ലം തൃശ്ശൂരില്‍ നടന്ന സംസ്ഥാന യുവജനോത്സവത്തിലും അവര്‍ക്കുതന്നെയായിരുന്നു ഒന്നാംസ്ഥാനം. അന്ന് വേദിയിലെത്തിയ സൂപ്പര്‍സ്റ്റാര്‍ പ്രേം നസീറിനോടൊപ്പം ഫോട്ടോ എടുക്കാന്‍ കഴിഞ്ഞതിന്റെ 'ത്രില്‍' ഇപ്പോഴും മാറിയിട്ടില്ല ഇവര്‍ക്ക്.

അന്നത്തെ മണവാട്ടിയായിരുന്ന ഒമ്പതാംക്ലാസുകാരി വി.കെ. സുഹ്‌റയ്ക്ക് ഇന്ന് വയസ്സ് 51. മണവാട്ടിയാക്കിയ കഥ ചോദിച്ചപ്പോള്‍ സുഹ്‌റത്താത്തയ്ക്ക് ചെറിയ നാണം. ജീവിതത്തില്‍ അവര്‍ നിലമ്പൂരിലെ ബിസിനസ്സുകാരനായ നാസറിന്റെ മണവാട്ടിയായി. പിന്നെ കുട്ടികളുടെ ഉമ്മയായി, ഉമ്മൂമ്മയായി...

മണവാട്ടി മാത്രമല്ല, ഏഴ് തോഴിമാരില്‍ ആറുപേരും ഒരുമിച്ചാണ് ഒപ്പനകാണാനെത്തിയത്. തോഴിമാരിലൊരാളായ നീലാമ്പ്ര ജുമൈല ഭര്‍ത്താവുമൊത്ത് ജിദ്ദയിലാണ്. ബാക്കിയുള്ള നെടുങ്കുളവന്‍ മൈമൂന, ചത്തോലി ആസ്യ, കാരാട്ടില്‍ സുബൈദ, ഏലാട്ടുപറമ്പില്‍ സീനത്ത്, കാരാട്ടില്‍ സൈനബ എന്നിവര്‍ പഴയമണവാട്ടിയോടൊപ്പമുണ്ടായിരുന്നു. കൂടെ അന്നത്തെ ഒപ്പന ഗുരുവായ തുറയ്ക്കല്‍ ആയിഷടീച്ചറും. വണ്ടൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലെ ക്രാഫ്റ്റ് അധ്യാപികയായിരുന്ന ടീച്ചറാണ് ഇവര്‍ക്ക് ഒപ്പനച്ചുവടുകള്‍ പറഞ്ഞുകൊടുത്തത്. മാപ്പിള കലാകാരനായ ആസാദ് വണ്ടൂരാണ് ഇവരെ ഒരുമിച്ചു ചേര്‍ത്തത്.

പഴയ തോഴിമാര്‍ക്കെല്ലാം ഇപ്പോള്‍ പേരക്കുട്ടികളായി. ചിലര്‍ തമ്മില്‍ ഇപ്പോഴും സൗഹൃദം സൂക്ഷിക്കുന്നു. മറ്റുചിലര്‍ കുറേ കാലത്തിനുശേഷം ആദ്യമായി കാണുന്നു. അതിന്റെയൊരു സന്തോഷം എല്ലാവരുടെയും മുഖത്തുണ്ടായിരുന്നു.

പഴയ മണവാട്ടികളും തോഴിമാരും പുത്തന്‍ മണവാട്ടിയോടും തോഴിമാരോടും കുശലം പറഞ്ഞു.

തങ്ങള്‍ ജനിക്കുന്നതിനും എത്രയോമുമ്പ് ഒപ്പനയില്‍ സംസ്ഥാന ട്രോഫി വാങ്ങിയ ഇത്താത്തമാരെ കണ്ടപ്പോള്‍ പുതുതലമുറയ്ക്കും കൗതുകം. കുറേസമയം 

No comments:

Post a Comment