Wednesday, 22 August 2012

കെ ടെറ്റ് പരീക്ഷയെഴുതുന്നതിന് മുമ്പേ അറിയാന്‍

>> Thursday, August 23, 2012

സംസ്ഥാനത്ത് ആദ്യമായി നടത്തുന്ന അധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) 25നു തുടങ്ങാനിരിക്കേ, ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചു പരീക്ഷ എഴുതിയില്ലെങ്കില്‍ യോഗ്യതയ്ക്കു പകരം അയോഗ്യതയായിരിക്കും ഫലം. വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ എസ്സിഇആര്‍ടിക്കുവേണ്ടി പരീക്ഷാഭവന്‍ ആണ് പരീക്ഷ നടത്തുന്നത്. ആദ്യമായി നടത്തുന്ന യോഗ്യതാ പരീക്ഷ ആയതിനാലും പല മേഖലകളിലുള്ളവര്‍ക്കു പലതരം ചോദ്യങ്ങള്‍ ഉപയോഗിക്കുന്നതിനാലും നിര്‍ദേശങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ച് പിഴവു വരുത്താതെ എഴുതണം. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു. എല്‍പി വിഭാഗത്തിലെ അധ്യാപകര്‍ക്കായുള്ള ടെറ്റ് 25നും യുപി വിഭാഗത്തിലെ അധ്യാപകര്‍ക്കുള്ള ടെറ്റ് 27നും ഹൈസ്കൂള്‍ അധ്യാപകര്‍ക്കായുള്ള ടെറ്റ് സെപ്റ്റംബര്‍ ഒന്നിനുമാണു നടത്തുന്നത്. എല്ലാ ദിവസവും രാവിലെ 10.30 മുതല്‍ 12 വരെയാണു പരീക്ഷ.

മൂന്നു പരീക്ഷകള്‍ക്കുമായി 1,61,856 അപേക്ഷകരുണ്ട്. ഒഎംആര്‍ രീതിയിലുള്ള പരീക്ഷ ആയതിനാല്‍ കോപ്പിയടി ഒഴിവാക്കുന്നതിനു ചോദ്യക്കടലാസ് എ, ബി, സി, ഡി എന്നിങ്ങനെ നാലു സെറ്റായിട്ടാണു തയാറാക്കിയിരിക്കുന്നത്. ഓരോ സെറ്റില്‍പ്പെട്ട ചോദ്യക്കടലാസിനും മൂന്നു ഭാഗങ്ങള്‍വീതം ഉണ്ടാകും. ഓരോ ഭാഗത്തിനും പ്രത്യേക ചോദ്യക്കടലാസ് ആയിരിക്കും. മൂന്നു ചോദ്യക്കടലാസും ഒരേ സെറ്റില്‍പ്പെട്ടത് ആണെന്നു പരീക്ഷയെഴുതുന്നതിനു മുന്‍പ് ഉറപ്പുവരുത്തണം. ഉദാഹരണത്തിന് 'എ സെറ്റാണു ലഭിക്കുന്നതെങ്കില്‍ മൂന്നു ചോദ്യക്കടലാസിലും 'എ എന്നു രേഖപ്പെടുത്തിയിട്ടുണ്ടോയെന്നു നോക്കണം. ഇല്ലെങ്കില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി അതേ സെറ്റില്‍പ്പെട്ട ചോദ്യക്കടലാസ് വാങ്ങണം.

ആകെ ചോദ്യങ്ങള്‍ 150
മൂന്നു ഭാഗങ്ങള്‍ ചേര്‍ന്ന ഒരു ചോദ്യക്കടലാസില്‍ 150 ചോദ്യങ്ങളാണ് ഉണ്ടാവുക. ഓരോ ചോദ്യത്തിനും നാല് ഉത്തരങ്ങള്‍ നല്‍കിയിരിക്കും. അതില്‍നിന്നു ശരിയായ ഉത്തരം തിരഞ്ഞെടുത്ത് ഒഎംആര്‍ ഷീറ്റില്‍ രേഖപ്പെടുത്തണം. എല്‍പി വിഭാഗക്കാരുടെ പരീക്ഷയ്ക്ക് ഒന്നുമുതല്‍ 90 വരെയുള്ള ചോദ്യങ്ങളായിരിക്കും ആദ്യഭാഗം. ഇതില്‍ ഒന്നുമുതല്‍ 30 വരെ ചോദ്യങ്ങള്‍ കുട്ടികളുടെ വ്യക്തിത്വ വികാസവും അധ്യാപന ശാസ്ത്രവുമായി ബന്ധപ്പെട്ടതായിരിക്കും. 31 മുതല്‍ 60 വരെ ചോദ്യങ്ങള്‍ കണക്കില്‍നിന്നും 61 മുതല്‍ 90 വരെ ചോദ്യങ്ങള്‍ എന്‍വയണ്‍മെന്റല്‍ സയന്‍സില്‍നിന്നുമായിരിക്കും.

എല്‍പി വിഭാഗക്കാരുടെ ചോദ്യക്കടലാസിന്റെ രണ്ടാമത്തെ ഭാഗത്തു 91 മുതല്‍ 120 വരെയുള്ള ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരീക്ഷാര്‍ഥിയുടെ ആശയവിനിമയപാടവം അളക്കുന്നതിനാണ് ഈ വിഭാഗം. മലയാളം, തമിഴ്, കന്നഡ മാധ്യമങ്ങളിലുള്ള ആശയവിനിമയ പാടവമാണ് അളക്കുക. മൂന്നു ഭാഷക്കാര്‍ക്കായി മൂന്നു തരത്തിലുള്ള ചോദ്യക്കടലാസ് ആയിരിക്കും നല്‍കുക. 121 മുതല്‍ 150 വരെയുള്ള ചോദ്യങ്ങളാണു മൂന്നാം ഭാഗം. എല്‍പിയില്‍ ഇംഗിഷും അറബിക്കും പഠിപ്പിക്കണമെന്നതിനാല്‍ രണ്ടു ഭാഷയിലുമുള്ള ജ്ഞാനമാണു മൂന്നാം ഭാഗത്തില്‍ പരിശോധിക്കുക. പരീക്ഷാര്‍ഥി തിരഞ്ഞെടുത്ത ഭാഷയിലുള്ള ചോദ്യക്കടലാസ് ലഭിക്കും.

യുപി വിഭാഗത്തില്‍പ്പെട്ട അധ്യാപകര്‍ക്കുള്ള ചോദ്യക്കടലാസിനും മൂന്നു ഭാഗമുണ്ട്. ആദ്യഭാഗത്തില്‍ ഒന്നുമുതല്‍ 90 വരെ ചോദ്യങ്ങള്‍ ഉണ്ടാകും. ഇതില്‍ ഒന്നുമുതല്‍ 30 വരെ ചോദ്യങ്ങള്‍ കുട്ടികളുടെ വ്യക്തിത്വ വികാസവും അധ്യാപന ശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. 31 മുതല്‍ 90 വരെ ചോദ്യങ്ങള്‍ സയന്‍സ്, കണക്ക് എന്നിവയില്‍നിന്നും സോഷ്യല്‍ സയന്‍സില്‍നിന്നുമായിരിക്കും. സോഷ്യല്‍ സയന്‍സുകാര്‍ ആ വിഷയത്തില്‍നിന്നുള്ള ചോദ്യങ്ങള്‍ക്കാണ് ഉത്തരം എഴുതേണ്ടത്. ചോദ്യക്കടലാസിന്റെ രണ്ടാം ഭാഗത്തില്‍ 91 മുതല്‍ 120 വരെ ചോദ്യങ്ങളാണുള്ളത്. അധ്യയന മാധ്യമത്തിലുള്ള ആശയവിനിമയ പാടവമാണ് ഇതില്‍ വിലയിരുത്തുക. മലയാളം, ഇംഗിഷ്, തമിഴ്, കന്നഡ എന്നിവയിലുള്ള പ്രത്യേക ചോദ്യക്കടലാസുകളുണ്ടാകും. 95% പേരും മലയാളത്തിലും ഇംഗിഷിലുമാണ് എഴുതുന്നത്. 121 മുതല്‍ 150 വരെ ചോദ്യങ്ങള്‍ അടങ്ങുന്ന മൂന്നാം ഭാഗത്തില്‍ മലയാളം, ഇംഗിഷ്, ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം എന്നീ ഭാഷകളിലുള്ള ജ്ഞാനം വിലയിരുത്തും. ഇതിനായി പ്രത്യേകം ചോദ്യക്കടലാസുകള്‍ തയാറാക്കിയിട്ടുണ്ട്.

ഹൈസ്കൂള്‍ അധ്യാപകര്‍ക്കായുള്ള ടെറ്റിന്റെ ചോദ്യക്കടലാസിന്റെ ഒന്നാം ഭാഗത്തില്‍ ഒന്നുമുതല്‍ 40 വരെ ചോദ്യങ്ങളാണ് ഉണ്ടാവുക. മനശ്ശാസ്ത്രം, ബോധന സിദ്ധാന്തങ്ങള്‍, അധ്യാപന അഭിരുചി എന്നിവ സംബന്ധിച്ച ചോദ്യങ്ങളാണ് ആദ്യഭാഗത്ത് ഉള്‍പ്പെടുത്തുന്നത്. ചോദ്യക്കടലാസിന്റെ രണ്ടാം ഭാഗത്തു 41 മുതല്‍ 70 വരെ ചോദ്യങ്ങളുണ്ടാകും. മലയാളം, ഇംഗിഷ്, തമിഴ്, കന്നഡ മാധ്യമങ്ങളിലുള്ള ആശയവിനിമയ പാടവമാണ് ഈ ഭാഗത്തു പരിശോധിക്കുക. ചോദ്യക്കടലാസിന്റെ മൂന്നാം ഭാഗത്ത് 71 മുതല്‍ 150 വരെ ചോദ്യങ്ങളുണ്ട്. അധ്യാപകന്‍ പഠിച്ച 12 വിഷയത്തില്‍നിന്നുള്ള ചോദ്യങ്ങളായിരിക്കും ഇത്. മലയാളം, ഇംഗിഷ്, ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം, തമിഴ്, കന്നഡ, സോഷ്യല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, കണക്ക് എന്നിവയാണു വിഷയങ്ങള്‍. ഇതിനായി 12 തരം ചോദ്യക്കടലാസ് തയാറാക്കിയിട്ടുണ്ട്. ഈ വിഭാഗത്തില്‍ 80 ചോദ്യങ്ങളുണ്ട്. ഇതില്‍ 50 എണ്ണം വിഷയത്തിലുള്ള ജ്ഞാനം അളക്കുന്നതിനും 30 എണ്ണം വിഷയം കുട്ടികള്‍ക്ക് എങ്ങനെ പകര്‍ന്നുകൊടുക്കും എന്നതിനെക്കുറിച്ചുമാണ്.

പരീക്ഷയ്ക്ക് 9.45ന് എത്തണം
രാവിലെ 10.30നാണ് പരീക്ഷ തുടങ്ങുകയെങ്കിലും എല്ലാവരും 9.45നുതന്നെ ഹാളില്‍ എത്തണം. അപ്പോള്‍ത്തന്നെ ഒഎംആര്‍ ഷീറ്റ് നല്‍കും. മൂന്നു ദിവസത്തെ പരീക്ഷകള്‍ക്കു മൂന്നു നിറത്തിലുള്ള ഒഎംആര്‍ ഷീറ്റുകളാണ് ഉപയോഗിക്കുന്നത്. ഒഎംആര്‍ ഷീറ്റിന്റെ ആദ്യപേജില്‍ ഉത്തരം അടയാളപ്പെടുത്തിയാല്‍ രണ്ടാമത്തെ പേജിലും അതു പതിയും. പരീക്ഷ കഴിയുമ്പോള്‍ രണ്ടാമത്തെ പേജ് പരീക്ഷാര്‍ഥിക്കു വീട്ടില്‍ കൊണ്ടുപോകാം. എന്നാല്‍, ചോദ്യക്കടലാസുകള്‍ തിരികെ നല്‍കണം. പരീക്ഷയ്ക്കു നെഗറ്റീവ് മാര്‍ക്ക് ഇല്ല. നീലയോ കറുപ്പോ നിറത്തിലുള്ള ബോള്‍ പോയിന്റ് പേനയാണ് ഒഎംആര്‍ ഷീറ്റില്‍ ഉത്തരങ്ങള്‍ രേഖപ്പെടുത്താന്‍ ഉപയോഗിക്കേണ്ടത്.

ഒഎംആര്‍ ഷീറ്റ് മായിക്കുകയോ ഒരുതവണ എഴുതിയതിനു മുകളില്‍ വീണ്ടും എഴുതുകയോ മുറിക്കുകയോ മടക്കുകയോ ചെയ്യാന്‍ പാടില്ല. നിര്‍ദേശിച്ചിരിക്കുന്ന കാര്യങ്ങളല്ലാതെ മറ്റൊന്നും ഒഎംആര്‍ ഷീറ്റില്‍ രേഖപ്പെടുത്തരുത്. അങ്ങനെ ചെയ്താല്‍ ഷീറ്റ് റദ്ദാക്കും. ചോദ്യക്കടലാസിലെയും ഒഎംആര്‍ ഷീറ്റിലെയും നിര്‍ദേശങ്ങള്‍ ശ്രദ്ധാപൂര്‍വം വായിച്ചശേഷമേ പരീക്ഷ എഴുതാവൂ. പരീക്ഷാ ഹാളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍, കാല്‍ക്കുലേറ്റര്‍, ലോഗരിതം ടേബിള്‍ തുടങ്ങിയവ അനുവദിക്കില്ല. അപേക്ഷയില്‍ നല്‍കിയ വിഷയത്തില്‍ത്തന്നെ പരീക്ഷ എഴുതണമെന്നു നിര്‍ബന്ധമാണ്. പിശകു സംഭവിച്ചതിന്റെ പേരില്‍ ഇനി വിഷയം മാറ്റാന്‍ ആരെയും അനുവദിക്കില്ല.

പരീക്ഷ തുടങ്ങുന്നതിനു 10 മിനിറ്റ് മുന്‍പു ചോദ്യക്കടലാസിന്റെ ആദ്യഭാഗം നല്‍കും. 10.30നു സീല്‍ പൊട്ടിച്ചു നോക്കാം. ആദ്യഭാഗത്തിലെ സീരിയല്‍ നമ്പരാണ് ഒഎംആര്‍ ഷീറ്റില്‍ എഴുതേണ്ടത്. തുടര്‍ന്നു ചോദ്യക്കടലാസിന്റെ രണ്ടും മൂന്നും ഭാഗങ്ങള്‍കൂടി പരീക്ഷാര്‍ഥികള്‍ക്കു നല്‍കും. അവര്‍ക്ക് ഇഷ്ടംപോലെ ഏതു ഭാഗത്തിന്റെ ഉത്തരങ്ങള്‍ വേണമെങ്കിലും എഴുതിത്തുടങ്ങാം. മൂന്നു ഭാഗങ്ങളും ഒരേ സെറ്റില്‍പെട്ടതാണെന്ന് ഉറപ്പുവരുത്തിയിട്ടേ എഴുതാവൂ. കേടുവന്ന ഒഎംആര്‍ ഷീറ്റുകളും ചോദ്യക്കടലാസും മാറ്റി നല്‍കും. പരീക്ഷ തുടങ്ങി ഓരോ അരമണിക്കൂര്‍ കൂടുമ്പോഴും മണി അടിക്കും. വൈകിയെത്തുന്നവരെ 11 വരെ പരീക്ഷയ്ക്കു കയറാന്‍ അനുവദിക്കും. പരീക്ഷ എഴുതിത്തുടങ്ങിയാല്‍ 12 മണി കഴിയാതെ ആരെയും പുറത്തു വിടില്ല.

ഉത്തരസൂചികയില്‍ പരാതിയുണ്ടെങ്കില്‍ അറിയിക്കാം
ടെറ്റ് അവസാനിച്ചശേഷം സെപ്റ്റംബര്‍ നാലോടെ മൂന്നു പരീക്ഷയുടെയും ഉത്തരസൂചിക പ്രസിദ്ധീകരിക്കും. ഇതു പരീക്ഷാര്‍ഥികള്‍ക്കു പരിശോധിച്ചശേഷം ആക്ഷേപമുണ്ടെങ്കില്‍ പരാതി നല്‍കാം. ഇതിന്റെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും. ഉത്തരസൂചിക സംബന്ധിച്ച പരാതികള്‍ വിദഗ്ധ സമിതി പരിശോധിച്ചശേഷം സൂചികയില്‍ മാറ്റം വരുത്തണമോയെന്നു തീരുമാനിക്കും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും മൂല്യനിര്‍ണയം. സെപ്റ്റംബര്‍ അവസാനത്തോടെ ഫലം വരുമെന്നു പ്രതീക്ഷിക്കുന്നു.

അന്ധര്‍ക്ക് സഹായി
എഴുനൂറോളം അന്ധര്‍ ടെറ്റ് എഴുതുന്നുണ്ട്. ഇവര്‍ക്കു സഹായികളായി പ്ളസ് ടു വിദ്യാര്‍ഥികളെയാണു നിശ്ചയിച്ചിരിക്കുന്നത്. സഹായിയുടെ വിജ്ഞാനം പരീക്ഷാര്‍ഥിക്കു പ്രയോജനപ്പെടാതിരിക്കാനാണിത്. പരീക്ഷാര്‍ഥിതന്നെ സഹായിയെ കണ്ടെത്തുകയും ഫോട്ടോ വച്ച് അപേക്ഷ നല്‍കുകയും വേണം. ഇയാള്‍ പ്ളസ് ടു വിദ്യാര്‍ഥിയാണെന്നു തെളിയിക്കാന്‍ ഫോട്ടോയില്‍ പ്രിന്‍സിപ്പല്‍ അറ്റസ്റ്റ് ചെയ്യണം. ഇതിനുള്ള ഫോം വെബ്സൈറ്റിലുണ്ട്. ഇതേവരെ സഹായിയെ ലഭിക്കാത്തവര്‍ പരീക്ഷാകേന്ദ്രത്തിന്റെ മേധാവിയുമായി ബന്ധപ്പെട്ടാല്‍ ആളിനെ ഏര്‍പ്പെടുത്തിക്കൊടുക്കും. സഹായിയെ ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ ഇനി ഡിഇഒയ്ക്കു നല്‍കിയാല്‍ മതിയാകും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ടെറ്റ് സംബന്ധിച്ച എല്ലാ കാര്യങ്ങളിലും അന്തിമതീരുമാനം എടുക്കുക പരീക്ഷാഭവന്‍ സെക്രട്ടറിയായിരിക്കും.

ഹാള്‍ ടിക്കറ്റ്
ടെറ്റ് എഴുതുന്നതിനുള്ള ഹാള്‍ ടിക്കറ്റ് ഓണ്‍ലൈനിലൂടെ ലഭിക്കുന്നതിന് യൂസര്‍ ഐഡി, ചെലാന്‍ നമ്പര്‍ തുടങ്ങിയവ http://www.blogger.com/img/blank.gifനല്‍കണം. എന്നാല്‍, ചെലാന്‍ കളഞ്ഞുപോയതായി ചിലര്‍ പരീക്ഷാഭവനില്‍ പരാതിപ്പെട്ടിട്ടുണ്ട്. എല്ലാ അപേക്ഷകരുടെയും റജിസ്റ്റര്‍ നമ്പര്‍ അവരുടെ മൊബൈല്‍ ഫോണിലേക്കു മെസേജ് ആയി മൂന്നു ദിവസത്തിനകം അയയ്ക്കും. ആ നമ്പര്‍ ഉപയോഗിച്ചു വെബ്സൈറ്റില്‍ കയറിയാല്‍ ഹാള്‍ ടിക്കറ്റ് എടുക്കാം. മൂന്നു പരീക്ഷയാണു നടത്തുന്നത് എന്നതിനാല്‍ മൂന്നു ഹാള്‍ ടിക്കറ്റ് ഉണ്ടാകും. ഒന്നിലേറെ പരീക്ഷയെഴുതുന്നവര്‍ ഓരോ പരീക്ഷയ്ക്കും പ്രത്യേകം ഹാള്‍ ടിക്കറ്റ് എടുക്കണം. ടെറ്റ് ഒന്നിനു 43,558 പേരും രണ്ടിന് 62,840 പേരും മൂന്നിന് 55,458 പേരുമാണ് അപേക്ഷിച്ചിരിക്കുന്നത്.

കടപ്പാട്
റെഞ്ചി കുര്യാക്കോസ്
മലയാള മനോരമ

K TET FAQ (In malayalam)

K-TET Syllabus I , Syllabus 2, Syllabus 3

K-TET Sample Questions 1, Sample Questions 2, Sample Questions 3

Tuesday, 21 August 2012

..സറണ്ടര് എടുക്കുന്നത് ഞാന് പറഞ്ഞു തരട്ടെ...


Leave Surrender ചെയ്യുന്നതിനായി ആദ്യം Earned Leave സെററ് ചെയ്യണം.
ഇതിനായി service matters- leave-leave account എടുക്കുക. Employee
സെലെക്ട് ചെയ്യുക. EL ക്ലിക്ക് ചെയ്ത് Enter Opening Balance സെലെക്ട് ചെയ്ത് as on date, No. Of days ഇവ നലകി proceed
ക്ലിക്ക് ചെയ്യുക. (അധ്യാപകര്ക്ക് No. Of days എനത് surrender കിട്ടുന്ന
ദിവസങ്ങളുടെ എണ്ണമാണ്).
അതിനു ശേഷം Service matters-leave-leave surrender order ക്ലിക്
ചെയ്ത് sanction no.,sanction date ഇവ നല്കുക. Employee സെലെക്ട് ചെയ്തതിനു
ശേഷം Application date,No. Of days, As on date ഇവ നലകി insert ക്ലിക്ക് ചെയ്യുക.
Leave surrender process ചെയ്യുന്നതിനായി Salary matters-processing leave
surrender-leave surrender ക്ലിക് ചെയ്ത് DDO code, bill type ഇവ
സെലെക്റ്റ് ചെയ്യുക. Employee select ചെയ്ത് submit ക്ലിക് ചെയ്യുക.
ബില്ല് എദുക്കുന്നതിനായ് salary matters-bills and schedules-leave
surrender-leave surrender bill ക്ലിക് ചെയ്യുക.
സറണ്ടര്‍ ബില്‍ എടുക്കുന്നത് മൂന്ന് സ്റ്റെപ്പുകളിലൂടെ
1. Service Matters-Leave-Leave Account- പ്രവേശിച്ച് ഓരോ Employee ടേയും EL ചേര്‍ക്കക
2. Service Matters-Leave-Leave Surrender Order ജനറേറ്റു ചെയ്യുക
3. Salary Matters- Processing- Leave Surrender-Leave Surrender-ലൂടെ ബില്ലു പ്രോസസ്സ് ചെയ്യാം, പ്രോസസ്സ് ചെയ്ത ബില്ല്,Salary Matters-Biils and Shedules ലഭ്യമാണ്

നമുക്ക് ഈ സാമ്പത്തികവര്‍ഷം ഇന്‍കംടാക്സ് വരുമോ?

ECTAX TDS ESTIMATOR for 2012-2013

by Babu Vadakkuchery (Windows based program)

Sunday, 19 August 2012

K-TET എഴുതുന്നുണ്ടോ..?വിക്ടേഴ്സ് ചാനല്‍ മറക്കാതെ കാണുക

>> Monday, August 20, 2012

കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റുമായി (കെ-ടെറ്റ്) ബന്ധപ്പെട്ട പരീക്ഷാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് പരീക്ഷാ ഭവന്‍ സെക്രട്ടറി ജോണ്‍സ് വി. ജോണ്‍, എസ്.സി.ഇ.ആര്‍.ടി അസിസ്റന്റ് പ്രൊഫസര്‍ എസ്.രവീന്ദ്രന്‍ നായര്‍ എന്നിവര്‍ മറുപടി നല്‍കുന്ന ഫോണ്‍ ഇന്‍ പരിപാടി ആഗസ്റ് 20 ന് രാവിലെ 11 മുതല്‍ 12 വരെ വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്നു. പുന:സംപ്രേഷണം ചൊവ്വാഴ്ച രാവിലെ 11 മുതല്‍ 12 വരെ വിക്ടേഴ്സില്‍ ലഭ്യമാകുന്നതാണ്

Saturday, 18 August 2012

തൊഴില്‍ നികുതി കണക്കാക്കുമ്പോള്‍ HRA പരിഗണിക്കുമോ ?

 കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ മാസം അവസാന തീയതിക്ക് മുന്‍പ് തൊഴില്‍ നികുതി കൊടുക്കേണ്ടതുണ്ട്.രണ്ടായിരത്തി പന്ത്രണ്ടു മാര്‍ച്ച് മുപ്പത്തി ഒന്നിനവസാനിക്കുന്ന അര്‍ദ്ധ വര്‍ഷത്തെ വരുമാനം കണക്കാക്കിയാണ് തൊഴില്‍ നികുതി അടക്കേണ്ടത്.നികുതി വിധേയമായ വരുമാനത്തിന്റെ പരിധി എല്ലാവര്ക്കും അറിവുള്ളത് കൊണ്ട് അത് ഇവിടെ പറയുന്നില്ല.എന്നാല്‍ മിക്കവാറും എല്ലാ പഞ്ചായത്തില്‍ നിന്നും നികുതി പിടിക്കുന്നതിനുള്ള സ്റ്റേറ്റ് മെന്റ് ഫോം തരുന്നത് പഴയ രീതിയിലുള്ളത് ആണ്.അതില്‍ പേ , ഡി എ , എച് ആര്‍ എ എന്നിവ കൂട്ടി ആകെ ആറു മാസത്തെ വരുമാനം കണക്കാക്കേണ്ടത് ഉണ്ട്.എന്നാല്‍ യഥാര്‍ത്ഥത്തില്‍ എച് ആര്‍ എ തൊഴില്‍ നികുതി കണക്കാക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.ഈ വസ്തുത പല പഞ്ചായത്തിലും നികുതി പിരിക്കുന്ന ഉദ്യോഗസ്ഥന് അറിവ് ഉണ്ടായിരിക്കുകയില്ല .എന്നാല്‍ കേരള പഞ്ചായത്ത് രാജ് ആക്ടില്‍ ഇത് വ്യക്തമായി പറയുന്നുണ്ട്.
രണ്ടാം അര്‍ദ്ധ വര്‍ഷത്തിലെ നികുതി അടക്കേണ്ട അവസാന ദിവസം ഫെബ്രുവരി 28 ഓ 29 ആണ്.നികുതി അടക്കതിരുന്നാല്‍ താമസിക്കുന്ന ഓരോ മാസത്തിനും രണ്ടു ശതമാനം നിരക്കില്‍ സാധാരണ പലിശ നല്‍കേണ്ടി വരും.
എന്നാല്‍ ഒരു അര്‍ദ്ധ വര്‍ഷത്തിലെ നികുതി അതെ അര്‍ദ്ധ വര്ഷം തന്നെ അടച്ചാല്‍ പലിശ നല്‍കേണ്ടതില്ല. പക്ഷെ അതേ അര്‍ദ്ധ വര്ഷം തുക അടച്ചില്ലങ്കില്‍ മാര്‍ച്ച്(സെപ്തംബര്‍ ‍) ‌ ഒന്നാം തിയതി മുതല്‍ രണ്ടു ശതമാനം പലിശ നല്‍കേണ്ടി വരും.ഇങ്ങനെ വരുന്നത് കൊണ്ടാണ് പ്രൊഫഷനല്‍ ടാക്സ് കൊടുക്കേണ്ട അവസാന തിയതി യെ പറ്റി സംശയം വരുന്നത്

ഒരു സ്ഥാപനത്തില്‍ അറുപതു ദിവസം ജോലി ചെയ്തിട്ടുള്ള ആള്‍ തൊഴില്‍ നികുതി അടക്കാന്‍ ബാധ്യസ്ഥനാണ്.എന്നാല്‍ അത് കേരളത്തിലെ ഏതെങ്കിലും പഞ്ചായത്തില്‍ അടച്ചാല്‍ മതി.പക്ഷെ ജോലി ചെയ്ത സ്ഥാപനം ഏതു പഞ്ചായതിലാണോ ആ പഞ്ചായത്തിലെ സെക്രടറി ആവശ്യ പെടുന്ന പക്ഷം തൊഴില്‍ നികുതി അടച്ച രേഖകള്‍ (ഒറിജിനല്‍ നിര്‍ബന്ധമല്ല ) ഹാജരാക്കാന്‍ ബാധ്യസ്ഥനാണ്.

ഒരു പഞ്ചായത്തില്‍ അറുപതു ദിവസത്തില്‍ കൂടുതല്‍ ജോലി ചെയ്തതിനു ശേഷം സ്ഥലം മാറി പോകുന്ന ഉദ്യോഗസ്ഥന്റെ സാലറിയില്‍ നിന്നും ജോലി ചെയ്ത കാലത്തെ തുക പിടിച്ചു പഞ്ചായത്തില്‍ അടക്കാന്‍ സ്ഥാപന മേധാവിക്ക് ഉത്തരവാദിത്വം ഉണ്ട്.അല്ലാത്ത പക്ഷം പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടി വന്നേക്കാം.അങ്ങനെ ചെയ്യുന്നതിന്റെ പകരം സ്ഥലം മാറി പോകുമ്പോള്‍ നല്‍കുന്ന ലാസ്റ്റ് പേ സര്ടിഫിക്കറ്റില്‍ സ്ഥാപന മേധാവി നികുതി പിടിച്ചിട്ടില്ലന്നു രേഖപ്പെടുത്തിയാലും മതിയാവുന്നതാണ്.
 കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റി (തൊഴിൽ നികുതി ചട്ടങ്ങൾ) പ്രകാരവും പഞ്ചായത്തുകൾ പഞ്ചായത്ത് രാജ് (തൊഴിൽ നികുതി ചട്ടങ്ങൾ)പ്രകാരവുമാണ് നികുതി പിരിക്കുന്നത്. രണ്ടിലും അവ്യക്തകളും തമ്മിൽ ചില വ്യത്യാസങ്ങളുമുണ്ട്. രണ്ട് ചട്ടങ്ങളും, കൂടാതെ, ഈ വർഷം കോർപ്പറേഷൻ വിതരണം ചെയ്ത നോട്ടീസുമാണ് താഴെ;

പഞ്ചായത്ത് രാജ് ചട്ടങ്ങൾ

മുനിസിപ്പാലിറ്റി ചട്ടങ്ങൾ

തൊഴിൽ നികുതി നോട്ടീസ്

കോർപ്പറേഷൻ നോട്ടീസിൽ ആഗസ്റ്റ് എന്നത് തിരുത്തി സെപ്തംബർ എന്നാക്കിയത് കാണുക. പഞ്ചായത്ത് രാജ് ചട്ടങ്ങളിൽ ആഗസ്റ്റ്/ ഫെബ്രു‌വരി മാസത്തെ ബില്ലുകളിൽ നികുതി ഒടുക്കിയ വിവരങ്ങൾ സാക്ഷ്യപ്പെടുത്തണമെന്നും പറയുന്നുണ്ട്. ഇതിന്റെ മറവിൽ ചില പഞ്ചായത്തുകൾ ജൂലയ്/ജനുവരി മാസത്തെ ശംബളത്തിൽ നികുതി കുറവ് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സെപ്തംബർ 30/മാർച്ച് 31 ന് ശേഷമല്ലാതെ അതാത് അർദ്ധ വർഷത്തെ തൊഴിൽ നികുതിയിൻ മേൽ പിഴ ചുമത്താനാകില്ല.
ശംബള വിതരണ ഉദ്യോഗസ്ഥനാണ് ശംബളത്തിൽ നിന്നും നികുതി പിടിച്ച് അടക്കാനുള്ള ബാധ്യത. ഡിമാന്റ് നോട്ടീസ് കൈപ്പറ്റിയ ശേഷം വീഴ്ച വരുത്തിയാൽ അദ്ദേഹം പിഴ നൽകുകയും വേണം. അത് കൊണ്ട് തന്നെ, ആഗസ്ത്/ഫെബ്രു‌വരി മാസത്തെ ശംബളം വിതരണം ചെയ്യാൻ വൈകിയാൽ പിഴ നൽകാനും അദ്ദേഹം ബാധ്യസ്ഥനല്ലല്ലോ?
നികുതി നേരത്തെ അടക്കാനാവശ്യപ്പെടുന്നത് കൊണ്ട് സ്വയം ഭരണ സ്ഥാപനങ്ങൾക്ക് വലിയ നഷ്ടമുണ്ടാക്കും. നികുതി ഒടുക്കിയ ശേഷം വിതരണം ചെയ്യുന്ന കുടിശ്ശിക, സറണ്ടർ ശംബളം, ബൊണസ് എന്നിവക്കൊന്നും നികുതി ലഭിക്കില്ല. ഇപ്പോൾ ചില പഞ്ചായത്ത്/ കോർപ്പറേഷനുകൾക്ക് ഈ തിരിച്ചറിവുണ്ടായിട്ടുണ്ടെന്ന് തോന്നുന്നു.

Friday, 17 August 2012

ഓണം അഡ്വാന്‍സ് 10,000 രൂപ

 സര്‍ക്കാര്‍ ജീവനക്കാരില്‍ ബോണസിന് അര്‍ഹതയുള്ളവര്‍ക്ക് ഒരു മാസത്തെ ശമ്പളം ബോണസ്,   2000 രൂപ ഫെസ്റ്റവല്‍ അലവന്‍സ് 10,000 രൂപ ഓണം അഡ്വാന്‍സ് അനുവദിച്ച് ഉത്തരവായി. തുക അഞ്ച് തുല്യ മാസതവണകളായി തിരിച്ചടയ്ക്കണം. അഡ്വാന്‍സ് ഈ മാസം 23- മുതല്‍ വിതരണം ചെയ്യും

സ്പാര്‍ക്കില്‍ പ്രൊഫഷണല്‍ ടാക്സ്, അഡ്‌-ഹോക് ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നിവ പ്രൊസസ്സ് ചെയ്യുന്ന വിധം

>> Friday, August 17, 2012

ഓണം, റംസാന്‍ അടുത്തെത്തിയതോടെ ശമ്പളം നേരത്തേ നല്‍കാന്‍ തീരുമാനിച്ചു കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത് ഏവരും കണ്ടിരിക്കുമല്ലോ. സെപ്റ്റംബര്‍ 30 നു മുമ്പ് പ്രൊഫഷണല്‍ ടാക്സ് അടക്കണം, ഒപ്പം സാലറി പ്രൊസസ് ചെയ്യണം. ഇതു കൂടാതെ അഡ്ഹോക് ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നിവ കൂടി തയ്യാറാക്കണം. സ്പാര്‍ക്കിലൂടെ ഇത് ചെയ്യുന്നതെങ്ങിനെയെന്ന് വിശദീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള നിരവധി മെയിലുകള്‍ മാത്‍സ് ബ്ലോഗിന് ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ഫെസ്റ്റിവല്‍ അലവന്‍സ്, അഡ്വാന്‍സ്, അഡ്ഹോക് ബോണസ് എന്നിവയെ സംബന്ധിക്കുന്ന ഉത്തരവുകള്‍ വരാനിരിക്കുന്നതേയുള്ളു. അതിനെല്ലാം മുമ്പേ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു ഏകദേശധാരണ ഉണ്ടാകുന്നതിനു വേണ്ടി കോഴിക്കോട് ഗവ.ലോ കോളേജിലെ എ.പി.മുഹമ്മദ് സാര്‍ ഒരു ലേഖനം തയ്യാറാക്കി നല്‍കിയിരിക്കുകയാണ്. മേല്‍പ്പറഞ്ഞ ഉത്തരവുകള്‍ ഇറങ്ങുന്നതിനനുസരിച്ച് പോസ്റ്റില്‍ ആവശ്യമായ അപ്ഡേഷനുകള്‍ വരുത്തുന്നതാണ്. ഇപ്പോഴിത് കണ്ട് മനസ്സിലാക്കുന്നതിനു വേണ്ടി മാത്രം. സ്പാര്‍ക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, സംശയങ്ങള്‍ എന്നിവ കമന്റായി ഉന്നയിക്കാവുന്നതാണ്.

പ്രൊഫഷന്‍ ടാക്സ്:
സെപ്റ്റംബര്‍ 30 ന് മുമ്പ് പഞ്ചായത്ത് /കോര്‍പ്പറേഷനുകളില്‍ പ്രൊഫഷന്‍ ടാക്സ് ഒടുക്കേണ്ടത് കൊണ്ട് ആഗസ്ത് മാസത്തെ ശമ്പള ബില്ലില്‍ ഉള്‍പ്പെടുത്തി പ്രൊഫഷന്‍ ടാക്സ് പ്രൊസസ്സ് ചെയ്യണം. ഇതിന് Salary Matters- Processing ല്‍ Prof. tax calculation തെരഞ്ഞെടുക്കുക.
ഇപ്പോള്‍ ലഭിക്കുന്ന വിന്‍ഡോയില്‍ DDO Code ഉം Bill type തെരഞ്ഞെടുത്ത ശേഷം Include Prof. Tax ല്‍ ക്ലിക്ക് ചെയ്ത ശേഷം First Half സെലക്ട് ചെയ്യണം. പീരിയഡ് തനിയെ തെളിഞ്ഞ് വരുമ്പോള്‍ “Confirm” ചെയ്യാം. തുടര്‍ന്ന് ലഭിക്കുന്ന വിന്‍ഡോയിലെ Print Prof. Tax Deduction ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പ്രൊഫഷന്‍ ടാക്സ് ഡിഡക്ഷന്‍ വിവരങ്ങളടങ്ങിയ പി.ഡി.എഫ് റിപ്പോര്‍ട്ട് ലഭിക്കും. കൂടാതെ, ഈ ബില്ലിലെ എല്ലാ ജീവനക്കാരുടെയും Deductions ല്‍ 1-8-2012 മുതല്‍ 31-8-2012 കാലാവധി രേഖപ്പെടുത്തി പ്രൊഫഷന്‍ ടാക്സ് തുകയും വന്നിട്ടുണ്ടാകും. പ്രൊസസ്സ് ചെയ്ത ശേഷം ബില്ലിലെ എല്ലാ ജീവനക്കാരുടെയും പ്രൊഫഷന്‍ ടാക്സ് ഒഴിവാക്കേണ്ടി വന്നാല്‍ Remove Existing Prof. Tax എന്ന ബട്ടണ്‍ ഉപയോഗിക്കാം.

പഞ്ചായത്ത്/ കോര്‍പ്പറേഷനുകള്‍ക്ക് നല്‍കാനുള്ള എസ്.ഡി.ഒ മാരുടെ ലിസ്റ്റും ഇവിടെ നിന്ന് പ്രിന്റ് ചെയ്തെടുക്കാവുന്നതാണ്.

അഡ്-ഹോക് ബോണസ്:

Salary Matters- Processing- Bonus ലെ Bonus Calculation, Cancel Bonus Calculation, Bonus Bill മെനുകള്‍ ഉപയോഗിച്ചാണ് ബോണസ് ബില്‍ തയ്യാറാക്കുന്നത്. 31-3-2012 തിയ്യതിയിലെ ആകെ ശമ്പളവും 1-4-2011 മുതല്‍ 31-3-2012 വരെയുള്ള സര്‍വ്വീസും പരിഗണിച്ചാണല്ലോ അഡ്-ഹോക് ബോണസ് കണക്കാക്കുന്നത്. അതിനാല്‍ 2011-12 ലെ മുഴുവല്‍ ബില്ലുകളും സ്പാര്‍ക്കിലെടുക്കുകയോ മാന്വലായി ചേര്‍ക്കുകയോ ചെയ്തവര്‍ക്ക് മാത്രമെ ബോണസ് ബില്‍ എടുക്കാന്‍ കഴിയുകയുള്ളൂ.

ഈ വര്‍ഷത്തെ ബോണസ് ഉത്തരവ് ഇറങ്ങിയ ശേഷം Administration- Slabs and Rates ല്‍ Bonus Ceiling Details ചേര്‍ക്കപ്പെടുന്നതൊടെ മാത്രമെ ബോണസ് ബില്‍ പ്രൊസസ്സ് ചെയ്യാന്‍ സാധിക്കുകയുള്ളൂ.
മേല്‍ പറഞ്ഞത് കൂടാതെ പല കാര്യങ്ങളും ബോണസ് കാല്‍ക്കുലേഷനെ ബാധിക്കുന്ന സന്ദര്‍ഭങ്ങളൂണ്ട്. ഇവയൊക്കെ പരിഗണിച്ച് കൊണ്ട് കാര്യങ്ങള്‍ സെറ്റ് ചെയ്യാത്തതിനാല്‍ മുന്‍ വര്‍ഷങ്ങളില്‍ ബോണസ് ബില്ലുകള്‍ ശരിയായി പ്രൊസസ്സ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഈ വര്‍ഷത്തെ ബോണസ് കാല്‍കുലേഷന്‍ സെറ്റ് ചെയ്യപ്പെട്ട ശേഷമേ സ്ഥിതിയെന്താണെന്ന് പറയാനാകൂ.
ഫെസ്റ്റിവല്‍ അലവന്‍സ്:
Salary Matters- Processing- Festival Allowance മെനുവിലൂടെയാണ് ഫെസ്റ്റിവല്‍ അലവന്‍സ് ബില്ലുകളെടുക്കുന്നത്. സര്‍ക്കാരുത്തരവിന്റെ അടിസ്ഥാനത്തില്‍ സ്പാര്‍ക്കില്‍ ആവശ്യമായ സെറ്റിങ്സ് നടത്തപ്പെടുന്നതോടെ മാത്രമെ ഈ വര്‍ഷത്തെ ഈ ബില്ലും സാദ്ധ്യമാവുകയുള്ളൂ.
ബോണസ് ബില്ലില്‍ നിന്നും വ്യത്യസ്തമായി, കഴിഞ്ഞ വര്‍ഷം മിക്ക ജീവനക്കാരുടെയും എസ്.എഫ്.എ ബില്ലുകളെടുക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ പാര്‍ട്ട് ടൈം ജീവനക്കാരുടേതിലും റിട്ടയര്‍ ചെയ്തവരുടേതിലുമൊക്കെ പ്രശ്നങ്ങളുണ്ടായിരുന്നു. ഈ വര്‍ഷം സമയമാകുമ്പോള്‍ മാത്രമെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കൂ.
ഓണം/ ഫെസ്റ്റിവല്‍ അഡ്വാന്‍സ്
മുന്‍ വര്‍ഷങ്ങളില്‍ ഏറെക്കുറെ പ്രശ്നങ്ങളില്ലാതെ ഫെസ്റ്റിവല്‍ അഡ്വാല്‍സ് ബില്‍ പ്രൊസസ്സ് ചെയ്യാന്‍ കഴിഞ്ഞിരുന്നു. Onam/ Festival Advance Processing മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന വിന്‍ഡോയില്‍ DDO Code ഉം Bill Type ഉം തെരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി Proceed നല്‍കണം. എല്ലാവര്‍ക്കും ഒരേ തുകയല്ലെങ്കില്‍, ഒരു തുക നല്‍കിയ ശേഷം ആ തുക വരുന്ന എല്ലാ ജീവനക്കാരെയും സെലക്ട് ചെയ്ത ശേഷം അടുത്ത തുക ചേര്‍ത്ത് ആ തുകക്കുള്ള ജീവനക്കാരെയും സെലക്ട് ചെയ്യണം. ഇങ്ങിനെ ആവശ്യമായ എല്ലാവരെയും സെലക്ട് ചെയ്ത ശേഷം വേണം Proceed നല്‍കാന്‍. പ്രൊസസ്സിങ് പൂര്‍ത്തിയായാല്‍ Onam/ Fest. Advance Bill Generation ല്‍ നിന്നും ബില്ലിന്റെ ഇന്നറും ഔട്ടറും പ്രിന്റ് ചെയ്യാം.

മേല്‍ പറഞ്ഞ രീതിയില്‍ ബില്ലെടുത്ത് കഴിഞ്ഞാല്‍ അഡ്വാന്‍സ് റിക്കവറി അഞ്ച് തവണകളായി യഥാസമയം തുടങ്ങിക്കോളും. ഇതിനായി നമ്മള്‍ കൂടുതലൊന്നും ചെയ്യേണ്ടതില്ല. മുന്‍കാലങ്ങളില്‍ ചില ഓഫീസുകള്‍ അഡ്വാന്‍സ് നല്‍കുമെന്നല്ലാതെ തിരിച്ച് പിടിക്കാറില്ലായിരുന്നു. ഓഡിറ്റ് വരുമ്പോളേക്കും സാമ്പത്തിക വര്‍ഷം കഴിഞ്ഞിരിക്കുമെന്നതിനാല്‍ കാര്യമായ നടപടിയൊന്നുമുണ്ടാകാറില്ല. മന:പ്പൂര്‍വ്വം കൃത്രിമം കാണിച്ചാലെ സ്പാര്‍ക്കില്‍ റിക്കവറി തടയാനാകൂ. അതിനാല്‍ ഈ വര്‍ഷം മുതല്‍ ഫെസ്റ്റിവല്‍ അഡ്വാന്‍സിന്റെ കാര്യത്തില്‍ സ്പാര്‍ക്ക് ബില്‍ നിര്‍ബന്ധമാക്കാന്‍ സാദ്ധ്യതയുണ്ട്.

ഇത് വരെയുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍; ബോണസ്/ എസ്.എഫ്.എ ഉത്തരവിലെ എല്ലാ നിബന്ധനകളും ഉള്‍ക്കൊള്ളിച്ച് കൊണ്ട് ഒരു അപ്ഡേഷല്‍ സ്പാര്‍ക്കില്‍ പ്രതീക്ഷിക്കുക വയ്യ. അത് കൊണ്ട് തന്നെ ഈ വര്‍ഷം മുതല്‍ ഈ ബില്ലുകള്‍ സ്പാര്‍ക്കില്‍ തന്നെ വേണമെന്ന് നിര്‍ബന്ധിക്കപ്പെടുകയാണെങ്കില്‍ ചില ജീവനക്കാരുടെ കാര്യത്തില്‍ ഏറെ പ്രശ്നങ്ങളുണ്ടാകാനും സാദ്ധ്യതയുണ്ട്. എന്തായാലും പ്രശ്നങ്ങളെല്ലാം നമുക്കിവിടെ ചര്‍ച്ച ചെയ്യാം.

Tuesday, 14 August 2012

"സ്വാതന്ത്ര്യം തന്നെ അമൃതം ,സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്രം മാനികള്‍ക്കു മ്യതിയെക്കാള്‍ ഭയാനകം......"

സ്വാതന്ത്ര്യത്തിന്റെ 65 വര്‍ഷങ്ങള്‍ നമുക്ക് മുന്നിലൂടെ കടന്നുപോയി.
1947 ഓഗസ്റ്റ്‌ 14 അര്‍ദ്ധരാത്രി പാതിരാത്രിയുടെ നാഴികമണി
മുഴങ്ങുമ്പോള്‍ ലോകം ഉറങ്ങിക്കിടക്കവേ നമ്മള്‍ ജീവിതത്തിലേക്ക്
പിച്ചവെച്ച് നടന്നു തുടങ്ങുകയായിരുന്നു .മഹത്തായ ഒരു സംസ്കൃതി
നൂറ്റാണ്ട് നീണ്ട വിദേശാധിപത്യത്തില്‍ നിന്ന് മോചനം നേടിയത്
ആയിരക്കണക്കിന് ധീര ദേശാഭിമാനികളുടെ ത്യാഗത്തിന്റെയും,
സഹനത്തിന്റെയും,ഐതിഹാസികമായ പോരാട്ടങ്ങളുടെയും
ഫലമായാണ്‌ .

സ്വാതന്ത്ര്യം എന്നത് നമ്മുടെ പൂര്‍വ്വികര്‍ അവരുടെ ജീവന്‍
കൊടുത്ത്‌ പൊരുതി നേടി നമ്മളെ എല്‍പിച്ച സ്വത്താണ്.
അവര്‍ നേടിത്തന്ന ആ സ്വത്തിന്റെ കാവലാളുകളാണ് നമ്മള്‍.
ഒരു പോറല്‍ പോലും എല്ക്കാതെ കൂടുതല്‍ വീര്യത്തോടെ
വളര്‍ന്നു വരുന്ന തലമുറയ്ക്ക് കൈമാറേണ്ട പൈതൃകം.

വാലന്റൈന്‍സ് ഡേയും ,ന്യൂ ഇയറും എല്ലാം ഒരാഘോഷമാക്കി
മാറ്റുന്ന നമ്മള്‍ മറന്നുപോവരുത്‌ ഓഗസ്റ്റ്‌ 15 എന്നാ ദിവസത്തെ .
സ്വാതന്ത്ര്യമെന്ന ഉദാത്ത ലക്‍ഷ്യത്തിനായി ജീവിതം നല്‍കിയ
മഹാരഥന്‍‌മാര്‍ക്ക് മുന്നില്‍ ശിരസ്സ് നമിച്ചുകൊണ്ട്
നമുക്കൊരുമിച്ച്‌ പാടാം.........

ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍
കേവലമൊരു പിടി മണ്ണല്ല
ജനകോടികള്‍ നമ്മെ നാമായ് മാറ്റിയ
ജന്മഗൃഹമല്ലോ....

13 August, 2012

Best Blogger Tips

Friday, 10 August 2012

ഓണം, റംസാന്‍ ശമ്പളവും പെന്‍ഷനും 16 മുതല്‍

Published on  11 Aug 2012
തിരുവനന്തപുരം: ഓണവും റാംസാനും പ്രമാണിച്ച് ആഗസ്ത് മാസത്തെ ശമ്പളം ഈ മാസം 16 മുതല്‍ 18 വരെ നല്‍കുമെന്ന് ധനമന്ത്രി കെ.എം. മാണി അറിയിച്ചു. സപ്തംബറിലെ പെന്‍ഷന്‍ ഈ മാസം 16, 17 തീയതികളില്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Thursday, 9 August 2012

ഐ.ടി. @സ്കൂള്‍ പ്രോജക്ടില്‍ പുതിയ മാസ്ററര്‍ ട്രെയിനര്‍മാരെ തിരഞ്ഞെടുക്കുന്നു

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള ഐ.ടി@സ്കൂള്‍ പ്രോജക്ടിലേയ്ക്ക് പുതിയ മാസ്ററര്‍ ട്രെയിനര്‍മാരെ തിരഞ്ഞെടുക്കുന്നു. സര്‍ക്കാര്‍ ഹൈസ്കൂള്‍/ പ്രൈമറി വിഭാഗങ്ങളിലുളള അദ്ധ്യാപകര്‍ക്ക് അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക്, സോഷ്യല്‍ സയന്‍സ്, ഭാഷാവിഷയങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദവും, ബി.എഡും, കമ്പ്യൂട്ടര്‍ പ്രാവീണ്യവും ഉണ്ടാവണം. കമ്പ്യൂട്ടര്‍ എഞ്ചിനീയറിങില്‍ ബി.ടെകോ മൂന്നു വര്‍ഷ ഡിപ്ളോമയോ യോഗ്യതയുളള അധ്യാപകരേയും പരിഗണിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള മറ്റു പദ്ധതികളില്‍ പ്രവര്‍ത്തന പരിചയമുളള കമ്പ്യൂട്ടര്‍ നിപുണരായ അധ്യാപകര്‍ക്കും സ്കൂള്‍ ഐ.ടി. കോര്‍ഡിനേറ്റര്‍മാര്‍ക്കും മുന്‍ഗണന നല്‍കും. ഹയര്‍ സെക്കന്ററി, ഹൈസ്കൂള്‍ , പ്രൈമറി വിഭാഗത്തിലെ ഐ.ടി. അധിഷ്ഠിത പഠനവുമായി ബന്ധപ്പെട്ട ഉളളടക്ക നിര്‍മ്മാണം, അധ്യാപക പരിശീലനം, വിദ്യാഭ്യാസ വകുപ്പിലെ ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഐ.ടി. @സ്കൂള്‍ പ്രോജക്ട് കാലാകാലങ്ങളില്‍ നിര്‍ദ്ദേശിക്കുന്ന മറ്റു ജോലികളും ചെയ്യാന്‍ സന്നദ്ധരായവരാണ് അപേക്ഷിക്കേണ്ടത്. ഇപ്പോള്‍ ജോലി ചെയ്യുന്ന റവന്യൂ ജില്ലയില്‍ത്തന്നെ മാസ്റര്‍ ട്രെയിനര്‍മാരായി സേവനം അനുഷ്ഠിക്കുവാന്‍ താത്പര്യമുള്ളവരാവണം. www.itschool.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി ആഗസ്റ് 24 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവരെ ഐ.ടി. സ്കൂള്‍ പ്രോജക്ടിന്റെ നിലവിലുളള മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി വര്‍ക്കിങ് അറേഞ്ച്മെന്റ് രീതിയില്‍ നിയമിക്കുമെന്ന് എക്സിക്യുട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ നാസ്സര്‍ കൈപ്പഞ്ചേരി അറിയിച്ചു.

Wednesday, 8 August 2012

പ്രീ-മെട്രിക് സ്കോളര്‍ഷിപ്പ് (ന്യൂനപക്ഷവിഭാഗം) പദ്ധതി 2012-13 പ്രകാരം ലഭിച്ച അപേക്ഷകളുടെ ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി നടത്തുന്നതിന് പ്രഥമാധ്യാപകര്‍ക്ക് അനുവദിച്ചിരുന്ന സമയം, ആഗസ്റ് 10 ന് ന് വൈകുന്നേരം 5 മണി വരെ നീട്ടിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു

ഡിഎ കുടിശ്ശിക പിഎഫില്‍ ലയിപ്പിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു.ജീവനക്കാരുടെ ഡിഎ കുടിശ്ശിക പിഎഫില്‍ ലയിപ്പിക്കുന്നതിനുള്ള തീയതി മുന്‍ ഉത്തരവുകള്‍ പ്രകാരം ഓക്ടോബര്‍ 2011, മെയ് 2012 എന്നിങ്ങനെ നിശ്ചയിച്ചിരുന്നു. എന്നാല്‍ 2008 ജനുവരി ഒന്നു മുതലുള്ള കാലയളവിലെ ഡി.എ കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ സമയം വേണമെന്ന് വിവിധ വകുപ്പു തലവന്‍മാരും വ്യക്തികളും സര്‍ക്കാരിന് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് സര്‍ക്കാര്‍ തീയതി ദീര്‍ഘിപ്പിച്ച് ഉത്തരവിറക്കിയത്. ഇതനുസരിച്ച് 2008 ജനുവരി ഒന്ന്, 2008 ജൂലൈ ഒന്ന്, 2009 ജനുവരി ഒന്ന്, 2009 ജൂലൈ ഒന്ന്,2010, 2011 ജനുവരി ഒന്ന്, ജൂലൈ ഒന്ന് വര്‍ഷങ്ങളിലെ ഡി.എ. കുടിശ്ശികകള്‍ പിഎഫില്‍ ലയിപ്പിക്കുന്നതിനുള്ള സമയം ആറു മാസം ദീര്‍ഘിപ്പിച്ചുു. 2013 ജനുവരി 31 ലെ ശമ്പള ബില്ലിനൊപ്പം വരെ ഈ ഡി.എ കുടിശ്ശികകള്‍ ജീവനക്കാര്‍ക്ക് ക്ളയിം ചെയ്യാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2008 ജൂലൈ ഒന്ന് വരെ നേരത്തേ അനുവദിച്ചിട്ടുള്ള ഡി.എ കുടിശ്ശികകളുടെ കാര്യത്തില്‍ മറ്റൊരവസരം ഇനി നല്‍കില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്

Monday, 6 August 2012

Text book intent

Online Indenting of vol.II textbooks is available from 01- 08- 2012 to 15- 08- 2012.CLICK HERE

instructions

Instructions of Online Indenting of vol.II textbooks is available here.CLICK HERE