തൊഴില്‍ നികുതി കണക്കാക്കുമ്പോള്‍ HRA പരിഗണിക്കുമോ ?
കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ മാസം അവസാന തീയതിക്ക് മുന്‍പ്
തൊഴില്‍ നികുതി കൊടുക്കേണ്ടതുണ്ട്.രണ്ടായിരത്തി പന്ത്രണ്ടു മാര്‍ച്ച്
മുപ്പത്തി ഒന്നിനവസാനിക്കുന്ന അര്‍ദ്ധ വര്‍ഷത്തെ വരുമാനം കണക്കാക്കിയാണ്
തൊഴില്‍ നികുതി അടക്കേണ്ടത്.നികുതി വിധേയമായ വരുമാനത്തിന്റെ പരിധി
എല്ലാവര്ക്കും അറിവുള്ളത് കൊണ്ട് അത് ഇവിടെ പറയുന്നില്ല.എന്നാല്‍
മിക്കവാറും എല്ലാ പഞ്ചായത്തില്‍ നിന്നും നികുതി പിടിക്കുന്നതിനുള്ള
സ്റ്റേറ്റ് മെന്റ് ഫോം തരുന്നത് പഴയ രീതിയിലുള്ളത് ആണ്.അതില്‍ പേ , ഡി എ ,
എച് ആര്‍ എ എന്നിവ കൂട്ടി ആകെ ആറു മാസത്തെ വരുമാനം കണക്കാക്കേണ്ടത്
ഉണ്ട്.എന്നാല്‍ യഥാര്‍ത്ഥത്തില്‍ എച് ആര്‍ എ തൊഴില്‍ നികുതി
കണക്കാക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.ഈ വസ്തുത പല പഞ്ചായത്തിലും
നികുതി പിരിക്കുന്ന ഉദ്യോഗസ്ഥന് അറിവ് ഉണ്ടായിരിക്കുകയില്ല .എന്നാല്‍ കേരള
പഞ്ചായത്ത് രാജ് ആക്ടില്‍ ഇത് വ്യക്തമായി പറയുന്നുണ്ട്.
രണ്ടാം അര്‍ദ്ധ വര്‍ഷത്തിലെ നികുതി അടക്കേണ്ട അവസാന ദിവസം ഫെബ്രുവരി 28 ഓ 29 ആണ്.നികുതി അടക്കതിരുന്നാല്‍ താമസിക്കുന്ന ഓരോ മാസത്തിനും രണ്ടു ശതമാനം നിരക്കില്‍ സാധാരണ പലിശ നല്‍കേണ്ടി വരും.
എന്നാല്‍ ഒരു അര്‍ദ്ധ വര്‍ഷത്തിലെ നികുതി അതെ അര്‍ദ്ധ വര്ഷം തന്നെ അടച്ചാല്‍ പലിശ നല്‍കേണ്ടതില്ല. പക്ഷെ അതേ അര്‍ദ്ധ വര്ഷം തുക അടച്ചില്ലങ്കില്‍ മാര്‍ച്ച്(സെപ്തംബര്‍ ) ഒന്നാം തിയതി മുതല്‍ രണ്ടു ശതമാനം പലിശ നല്‍കേണ്ടി വരും.ഇങ്ങനെ വരുന്നത് കൊണ്ടാണ് പ്രൊഫഷനല്‍ ടാക്സ് കൊടുക്കേണ്ട അവസാന തിയതി യെ പറ്റി സംശയം വരുന്നത്
ഒരു സ്ഥാപനത്തില്‍ അറുപതു ദിവസം ജോലി ചെയ്തിട്ടുള്ള ആള്‍ തൊഴില്‍ നികുതി അടക്കാന്‍ ബാധ്യസ്ഥനാണ്.എന്നാല്‍ അത് കേരളത്തിലെ ഏതെങ്കിലും പഞ്ചായത്തില്‍ അടച്ചാല്‍ മതി.പക്ഷെ ജോലി ചെയ്ത സ്ഥാപനം ഏതു പഞ്ചായതിലാണോ ആ പഞ്ചായത്തിലെ സെക്രടറി ആവശ്യ പെടുന്ന പക്ഷം തൊഴില്‍ നികുതി അടച്ച രേഖകള്‍ (ഒറിജിനല്‍ നിര്‍ബന്ധമല്ല ) ഹാജരാക്കാന്‍ ബാധ്യസ്ഥനാണ്.
ഒരു പഞ്ചായത്തില്‍ അറുപതു ദിവസത്തില്‍ കൂടുതല്‍ ജോലി ചെയ്തതിനു ശേഷം സ്ഥലം മാറി പോകുന്ന ഉദ്യോഗസ്ഥന്റെ സാലറിയില്‍ നിന്നും ജോലി ചെയ്ത കാലത്തെ തുക പിടിച്ചു പഞ്ചായത്തില്‍ അടക്കാന്‍ സ്ഥാപന മേധാവിക്ക് ഉത്തരവാദിത്വം ഉണ്ട്.അല്ലാത്ത പക്ഷം പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടി വന്നേക്കാം.അങ്ങനെ ചെയ്യുന്നതിന്റെ പകരം സ്ഥലം മാറി പോകുമ്പോള്‍ നല്‍കുന്ന ലാസ്റ്റ് പേ സര്ടിഫിക്കറ്റില്‍ സ്ഥാപന മേധാവി നികുതി പിടിച്ചിട്ടില്ലന്നു രേഖപ്പെടുത്തിയാലും മതിയാവുന്നതാണ്.
കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റി (തൊഴിൽ നികുതി ചട്ടങ്ങൾ) പ്രകാരവും പഞ്ചായത്തുകൾ പഞ്ചായത്ത് രാജ് (തൊഴിൽ നികുതി ചട്ടങ്ങൾ)പ്രകാരവുമാണ് നികുതി പിരിക്കുന്നത്. രണ്ടിലും അവ്യക്തകളും തമ്മിൽ ചില വ്യത്യാസങ്ങളുമുണ്ട്. രണ്ട് ചട്ടങ്ങളും, കൂടാതെ, ഈ വർഷം കോർപ്പറേഷൻ വിതരണം ചെയ്ത നോട്ടീസുമാണ് താഴെ;
പഞ്ചായത്ത് രാജ് ചട്ടങ്ങൾ
മുനിസിപ്പാലിറ്റി ചട്ടങ്ങൾ
തൊഴിൽ നികുതി നോട്ടീസ്
കോർപ്പറേഷൻ നോട്ടീസിൽ ആഗസ്റ്റ് എന്നത് തിരുത്തി സെപ്തംബർ എന്നാക്കിയത് കാണുക. പഞ്ചായത്ത് രാജ് ചട്ടങ്ങളിൽ ആഗസ്റ്റ്/ ഫെബ്രുവരി മാസത്തെ ബില്ലുകളിൽ നികുതി ഒടുക്കിയ വിവരങ്ങൾ സാക്ഷ്യപ്പെടുത്തണമെന്നും പറയുന്നുണ്ട്. ഇതിന്റെ മറവിൽ ചില പഞ്ചായത്തുകൾ ജൂലയ്/ജനുവരി മാസത്തെ ശംബളത്തിൽ നികുതി കുറവ് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സെപ്തംബർ 30/മാർച്ച് 31 ന് ശേഷമല്ലാതെ അതാത് അർദ്ധ വർഷത്തെ തൊഴിൽ നികുതിയിൻ മേൽ പിഴ ചുമത്താനാകില്ല.
ശംബള വിതരണ ഉദ്യോഗസ്ഥനാണ് ശംബളത്തിൽ നിന്നും നികുതി പിടിച്ച് അടക്കാനുള്ള ബാധ്യത. ഡിമാന്റ് നോട്ടീസ് കൈപ്പറ്റിയ ശേഷം വീഴ്ച വരുത്തിയാൽ അദ്ദേഹം പിഴ നൽകുകയും വേണം. അത് കൊണ്ട് തന്നെ, ആഗസ്ത്/ഫെബ്രുവരി മാസത്തെ ശംബളം വിതരണം ചെയ്യാൻ വൈകിയാൽ പിഴ നൽകാനും അദ്ദേഹം ബാധ്യസ്ഥനല്ലല്ലോ?
നികുതി നേരത്തെ അടക്കാനാവശ്യപ്പെടുന്നത് കൊണ്ട് സ്വയം ഭരണ സ്ഥാപനങ്ങൾക്ക് വലിയ നഷ്ടമുണ്ടാക്കും. നികുതി ഒടുക്കിയ ശേഷം വിതരണം ചെയ്യുന്ന കുടിശ്ശിക, സറണ്ടർ ശംബളം, ബൊണസ് എന്നിവക്കൊന്നും നികുതി ലഭിക്കില്ല. ഇപ്പോൾ ചില പഞ്ചായത്ത്/ കോർപ്പറേഷനുകൾക്ക് ഈ തിരിച്ചറിവുണ്ടായിട്ടുണ്ടെന്ന് തോന്നുന്നു.

No comments:
Post a Comment