ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയില്ല; ഉപജില്ലാമേളകള്‍ നീളുന്നു
Posted on: 11 Oct 2012
മഞ്ചേരി: സ്‌കൂള്‍ മേളകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വൈകുന്നതുമൂലം ഉപജില്ലാ മേളകള്‍ അനിശ്ചിതമായി നീളുന്നു. സ്‌കൂള്‍തലത്തില്‍ മേളകള്‍ നടത്തിക്കഴിഞ്ഞ സാഹചര്യത്തില്‍ ഉപജില്ലാതല കലാകായിക ശാസ്ത്രമേളയിലേക്ക് അര്‍ഹതനേടിയ വിദ്യാര്‍ഥികളെ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യുകയാണ് പതിവ്. ശാസ്ത്രമേള, സാമൂഹികശാസ്ത്രമേള, ഗണിതമേള, പ്രവൃത്തിപരിചയമേള, ഐ.ടി മേള എന്നിവ 'ശാസ്‌ത്രോത്സവം' എന്ന പേരിലാണ് നടത്താറുള്ളത്. ലോവര്‍പ്രൈമറി തലംമുതല്‍ ഹയര്‍സെക്കന്‍ഡറി വരെ മേല്‍വിഭാഗങ്ങളിലായി തത്സമയ മത്സരവും പ്രദര്‍ശനവുമായി 300ഓളം മത്സരങ്ങളാണ് നടത്തേണ്ടിവരിക. സ്‌കൂള്‍ കലോത്സവങ്ങളുടെ രജിസ്‌ട്രേഷന്‍ വെറെയും നടത്തേണ്ടതുണ്ട്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകണമെങ്കില്‍ പ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്ക് രണ്ടാഴ്ചയെങ്കിലും സമയം വേണം.
എന്നാല്‍, ഇതുവരെയായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയിട്ടില്ല. ചില മേളകളുടെ വിഷയങ്ങങ്ങള്‍ വരെ തീരുമാനിച്ചിട്ടില്ല. ഡിസംബറില്‍ ആദ്യവാരം രണ്ടാം ടേം പരീക്ഷ ആരംഭിക്കുകയാണ്. നവംബര്‍ 30 ഓടെ ജില്ലാതല മേളകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതിനനുസൃതമായി ഉപജില്ലാമേളകള്‍ നിശ്ചയിച്ചിരുന്നുവെങ്കിലും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കാത്തതിനാല്‍ മേളകള്‍ അനിശ്ചിതമായി നീട്ടി വെക്കുകയാണ് വിദ്യാഭ്യാസ അധികൃതര്‍. ഇതുകാരണം വ്യത്യസ്ത മേളകള്‍ ഒന്നിച്ചോ അടുത്തടുത്ത ദിവസങ്ങളിലോ നടത്തേണ്ടിവരുന്ന സ്ഥിതിയാണ്.

No comments:
Post a Comment