Tuesday, 31 July 2012

ടെറ്റ്: അപേക്ഷകര്‍ കൂടി; പരീക്ഷ മൂന്നുദിവസം


ടെറ്റ്: അപേക്ഷകര്‍ കൂടി; പരീക്ഷ മൂന്നുദിവസംതിരുവനന്തപുരം: ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന്‍െറ (ടെറ്റ്) അടിസ്ഥാന യോഗ്യതകള്‍ മാറ്റിയപ്പോള്‍ അപേക്ഷകരുടെ എണ്ണം കുത്തനെ വര്‍ധിച്ചു. മൂന്ന് വിഭാഗത്തിലും ഒരേ അപേക്ഷകര്‍ ധാരാളമെത്തി. ഇതിനെത്തുടര്‍ന്ന് പരീക്ഷ മൂന്ന് ദിവസമായി നടത്താന്‍ പരീക്ഷാഭവന്‍ തീരുമാനിച്ചു. അപേക്ഷാ സമയം ആഗസ്റ്റ ് രണ്ട് വരെ നീട്ടിയിട്ടുണ്ട്.ആഗസ്റ്റ് 25ന് രാവിലെയും ഉച്ചക്കും വൈകുന്നേരവുമായി എല്‍.പി, യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളുടെ പരീക്ഷ നടത്താനായിരുന്നു നേരത്തേ വിജ്ഞാപനമിറക്കിയിരുന്നത്. ഇത് മാറ്റാനാണ് പുതിയ തീരുമാനം. പകരം ആഗസ്റ്റ് 25ന് എല്‍.പി വിഭാഗം പരീക്ഷ നടക്കും. യു.പി വിഭാഗം ടെറ്റ് ആഗസ്റ്റ് 27നാകും നടക്കുക. സെപ്റ്റംബര്‍ ഒന്നിന് ഹൈസ്കൂള്‍ വിഭാഗത്തിന്‍െറ പരീക്ഷയും നടക്കും. ഒരേ ഉദ്യോഗാര്‍ഥികള്‍ ഒന്നിലധികം വിഭാഗങ്ങളിലേക്ക് അപേക്ഷിക്കുകയും ഇത്തരം അപേക്ഷകരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് ഈ തീരുമാനം.നേരത്തേ ഏതെങ്കിലും ഒരു വിഭാഗത്തിലേക്ക് അപേക്ഷിച്ചവര്‍ പുതിയ യോഗ്യത പ്രകാരം മറ്റ് വിഭാഗത്തിന് അര്‍ഹരാണെങ്കില്‍ വീണ്ടും അപേക്ഷ നല്‍കണം. ഇവര്‍ പുതിയ ചെലാന്‍ അടച്ച് അപേക്ഷിക്കണമെന്ന് പരീക്ഷാ ഭവന്‍ അറിയിച്ചു. ഇങ്ങനെ അപേക്ഷിക്കുമ്പോഴുണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങള്‍ കൂടി പരിഹരിക്കാനായാണ് പരീക്ഷ മൂന്ന് ദിവസമാക്കുന്നത്.

Monday, 30 July 2012

AIPTF

Best Blogger Tips
 (ALL INDIA PRIMARY TEACHERS FEDARATION) വൈസ്‌പ്രസിഡന്റ്‌ ആയി തെരഞ്ഞെടുക്കപ്പെട്ട KPSTU സംസ്ഥാന പ്രസിഡന്റ് ഹരിഗോവിന്ദന് അഭിവാദ്യങ്ങള്‍.

Wednesday, 25 July 2012

ഇന്ന് കാര്‍ഗില്‍ വിജയ ദിനം

ധീരദേശാഭിമാനികള്‍ക്ക് ആദരാഞ്ജലികള്‍

"പ്രണയ ദിനവും ,ജന്മദിനങ്ങളും , സൗഹൃദ ദിനവും ഒക്കെ നമ്മള്‍ വളരെ വിപുലമായി ആഘോഷിക്കാറുണ്ട് .
സോഷ്യല്‍ നെറ്റ് വോര്‍ക്കുകളില് ‍ ആസംസകളുടെ പ്രവാഹം തന്നെ നാം കാണാറുണ്ട് . എന്നാല്‍ എല്ലാവരും ആഘോഷിക്കാന്‍ മറന്നു പോകുന്ന ഒരു ദിനം ഉണ്ട് .
JULY 26 നമ്മുടെ ധീര ജവാന്മാര്‍ സ്വന്തം ജീവന്‍ നല്‍കി കാര്‍ഗിലില്‍ നിന്നും പാകിസ്താന്റെ പട്ടാളത്തെ തുരത്തി വിജയ കോടി നാട്ടിയ ദിനം . അന്ന് ഭാരത മാതാവിന് വേണ്ടി വീര ചരമം പ്രാപിച്ച ആ ധീര ദേശാഭിമാനികള്‍ക്കു ആദരാജഞലികള്‍ അര്‍പ്പിച്ചു കൊണ്ട് നമുക്കും ആഘോഷിക്കാം ഈ ദിവസം.

............. വന്ദേ മാതരം ............

Tuesday, 24 July 2012

24 July, 2012

PREMATRIC SCHOLARSHIP - BENEFICIARIES FRESH LIST

Best Blogger Tips



Monday, 23 July 2012

.ഒന്നു മുതല്‍ പന്ത്രണ്ട് വരെ ക്ലാസ്സുകളിലെ പാദവാര്‍ഷിക പരീക്ഷ ഓ‌ണത്തിന് മുന്‍പുതന്നെ നടത്താന്‍ തീരുമാനം.ആഗസ്റ്റ് 16 നും 24നും ഇടയില്‍ പരീക്ഷകള്‍ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

21 July, 2012

Best Blogger Tips

Friday, 13 July 2012


ആഗ്രഹിക്കുന്നിടത്ത് പ്ലസ്‌വണ്‍ പ്രവേശനം

Published on  14 Jul 2012
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിലെ ഏകജാലക പ്രവേശനത്തിലുള്ള പോരായ്മകളെക്കുറിച്ച് പഠിച്ച് മാറ്റങ്ങള്‍ വരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടിക്ക് അവര്‍ ആഗ്രഹിക്കുന്ന സ്‌കൂളില്‍ തന്നെ പ്രവേശനം നല്‍കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ഇത്തരം കേസുകളില്‍ സീറ്റ് ഇല്ലെങ്കില്‍ പ്രത്യേകമായി സീറ്റ് അനുവദിച്ച് പ്രവേശനം നല്‍കും.

എല്ലാ സ്‌കൂളുകള്‍ക്കും 20 ശതമാനം സീറ്റ് വര്‍ധന അനുവദിച്ചിട്ടുണ്ട്. ഈ സീറ്റുകള്‍ എടുക്കണമെന്ന് വിമുഖത പ്രകടിപ്പിച്ച സ്വകാര്യ സ്‌കൂളുകാരോടും നിര്‍ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പട്ടാമ്പിയില്‍ ആഗ്രഹിച്ച സ്‌കൂളില്‍ പ്രവേശനം ലഭിക്കാത്തതിനെത്തുടര്‍ന്ന് ഗ്രീഷ്മ എന്ന കുട്ടി ആത്മഹത്യചെയ്ത സംഭവത്തെക്കുറിച്ചുള്ള അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഏകജാലകത്തിലെ പോരായ്മകള്‍ പരിഹരിച്ച് കുറ്റമറ്റ രീതിയാക്കണമെന്ന പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ നിര്‍ദേശം സ്വീകരിച്ചാണ് മുഖ്യമന്ത്രി പ്രവേശന രീതിയില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് പറഞ്ഞത്. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയിട്ടും ആഗ്രഹിച്ച സ്‌കൂളില്‍ പ്രവേശനം ലഭിക്കാത്ത സാഹചര്യം ഐഷാ പോറ്റി ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് അധിക സീറ്റ് നല്‍കി അത്തരക്കാര്‍ക്ക് പ്രവേശനം നല്‍കണമെന്ന് നിര്‍ദേശിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

കെ.എസ്. സലീഖയാണ് ഗ്രീഷ്മയുടെ മരണം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. സി.ബി.എസ്.ഇ. സ്‌കൂള്‍ നടത്തുന്ന മാനേജ്‌മെന്റുകളോടുള്ള താത്പര്യവും സര്‍ക്കാര്‍ സിലബസില്‍ പഠിച്ചവരോടുള്ള അവഗണനയുമാണ് ഗ്രീഷ്മയുടെ മരണത്തിന് ഇടയാക്കിയതെന്ന് സലീഖ കുറ്റപ്പെടുത്തി. മുന്‍ വര്‍ഷം രണ്ടാം അലോട്ടുമെന്റിന് ശേഷമാണ് സി.ബി.എസ്.ഇ.ക്കാര്‍ക്ക് പ്രവേശനം നല്‍കിയത്. എന്നാല്‍, ഇക്കുറി കേന്ദ്ര സിലബസുകാര്‍ക്ക് ആദ്യമേ അവസരം നല്‍കിയപ്പോള്‍ അര്‍ഹതയുള്ള സംസ്ഥാന സിലബസുകാര്‍ പുറംതള്ളപ്പെടുകയായിരുന്നു-സലീഖ പറഞ്ഞു.

അതേ സ്‌കൂളില്‍ തന്നെ പ്ലസ് വണ്ണിന് പഠിക്കാന്‍ ആഗ്രഹിക്കുന്ന സി.ബി.എസ്.ഇ.ക്കാര്‍ക്കാണ് പത്താംക്ലാസില്‍ സ്‌കൂള്‍ തല പരീക്ഷ എഴുതാന്‍ കേന്ദ്രം അനുവദിച്ചത്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ അത് അട്ടിമറിച്ച് സ്‌കൂള്‍തല പരീക്ഷയെഴുതിയവരെയും എസ്.എസ്.എല്‍.സി. എഴുതിയവരോടൊപ്പം പരിഗണിച്ചുവെന്ന് എം.എ. ബേബി കുറ്റപ്പെടുത്തി.

പാലക്കാട് ജില്ലയില്‍ 2029 സീറ്റുകള്‍ ഒഴിഞ്ഞുകിടപ്പുണ്ടെന്നും ഗ്രീഷ്മ മൂന്ന് സ്‌കൂളിലേക്ക് മാത്രമേ ഓപ്ഷന്‍ നല്‍കിയിരുന്നുള്ളൂവെന്നും മന്ത്രി പി. കെ. അബ്ദുറബ്ബ് മറുപടി പറഞ്ഞു. അലോട്ടുമെന്റ് ഇനിയും പൂര്‍ത്തിയായിട്ടില്ല. എല്ലാ സ്‌കൂളിലും 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ചു. ഇനിയും അലോട്ടുമെന്റ് നല്‍കാന്‍ അവസരമുണ്ട്. സി.ബി.എസ്.ഇ.ക്കാരെ സഹായിക്കാന്‍ സര്‍ക്കാര്‍ ബോധപൂര്‍വം ഒന്നും ചെയ്തിട്ടില്ല.
മുന്‍വര്‍ഷം കേന്ദ്ര സിലബസ് പരീക്ഷാഫലം വൈകിയാണ് വന്നത്. ഇപ്രാവശ്യം നേരത്തേ വന്നു.

പ്ലസ് വണ്ണിന് സംസ്ഥാന സിലബസിലേക്ക് അപേക്ഷിക്കാന്‍ അവര്‍ക്കും അവകാശമുണ്ട്. സര്‍ക്കാറിന് അത് നിഷേധിക്കാന്‍ കഴിയില്ല. സി.ബി.എസ്.ഇ.ക്കാര്‍ക്കായി അലോട്ടുമെന്റ് വൈകിച്ചിട്ടില്ല -മന്ത്രി വിശദീകരിച്ചു.

ഉപാധികളോടെ മാത്രമെന്ന് വിശദീകരണം


തിരുവനന്തപുരം: എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവര്‍ക്ക് പ്ലസ് വണ്ണിന് ആഗ്രഹിക്കുന്ന സ്‌കൂളില്‍ പ്രവേശനം നല്‍കണമെന്ന നിര്‍ദേശം ഉപാധികളോടെ മാത്രമേ നടപ്പാകൂ.

കുട്ടി പത്താം ക്ലാസ് വരെ പഠിച്ച സ്‌കൂളില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയിട്ടും തുടര്‍ പഠനത്തിന് അവസരം ലഭിച്ചില്ലെങ്കില്‍ മാത്രമേ പ്രത്യേകമായി പ്രവേശനം ലഭിക്കാന്‍ ഇടയുള്ളൂ. നഗരങ്ങളിലെ സ്‌കൂളുകളില്‍ അനുവദിച്ച സീറ്റുകളേക്കാള്‍ ഇരട്ടിയിലധികം കുട്ടികളാണ് അപേക്ഷകരായുള്ളത്. ഇതില്‍ ഏറിയ പങ്കും എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവരുമാണ്. അവര്‍ക്കെല്ലാം ഇനിയും പ്രവേശനം നല്‍കുക അപ്രായോഗികമാണ്.

അതേസ്‌കൂളില്‍ പഠിച്ചവരാണെങ്കില്‍ ബോണസ് പോയന്റോടെ നിലവില്‍ തന്നെ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ടാകും. കിട്ടാത്ത വളരെ കുറച്ചുപേരുണ്ടെങ്കില്‍ അവര്‍ക്ക് സീറ്റ് ലഭിക്കും. തിങ്കളാഴ്ചയോടെ ഇതുസംബന്ധിച്ച വ്യക്തത വരുമെന്ന് അധികൃതര്‍ അറിയിച്ചു.

ഓണപ്പരീക്ഷ ഓണം കഴിഞ്ഞ്‌

Published on  14 Jul 2012
തിരുവനന്തപുരം: സ്‌കൂളുകളിലെ ഓണപരീക്ഷ ഇപ്രാവശ്യം ഓണം കഴിഞ്ഞേയുണ്ടാകൂ. സപ്തംബര്‍ ആദ്യയാഴ്ചയായിരിക്കും പരീക്ഷ. തീയതി തീരുമാനിച്ചിട്ടില്ല. വെള്ളിയാഴ്ച ചേര്‍ന്ന ഗുണമേന്മാ പരിശോധനാ സമിതിയിലാണ് പരീക്ഷ ഓണം കഴിഞ്ഞ് നടത്തിയാല്‍ മതിയെന്ന് തീരുമാനമായത്.

സ്‌കൂള്‍ കലോത്സവത്തില്‍ നാല് ഇനങ്ങള്‍ക്കൂടി ഇക്കുറി ഉള്‍പ്പെടുത്തും. വഞ്ചിപ്പാട്ട്, ചവിട്ടുനാടകം, നാടന്‍പാട്ട്, നങ്ങ്യാര്‍കൂത്ത് എന്നിവയാണ് പുതിയഇനങ്ങള്‍.

അധ്യാപക പരിശീലനം ജില്ലകളില്‍ ജൂലായ് 30 ന് തുടങ്ങും. ആദ്യഘട്ടമായി ജില്ലകളിലെ അധ്യാപക സംഘടനാ നേതാക്കള്‍ക്കാണ് പരിശീലനം നല്‍കുക. ഉച്ചഭക്ഷണം പരിപാടിക്കുള്ള ധനസഹായം വര്‍ദ്ധിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കും. 16 ന് ചേരുന്ന ഉന്നതതല യോഗത്തില്‍ ഇക്കാര്യം തീരുമാനിക്കും.

സ്‌കൂളുകളില്‍ അധ്യാപകരുടെ താത്കാലിക ഫിക്‌സേഷന്‍ നടത്താനും തത്വത്തില്‍ തീരുമാനമായി. ഫിക്‌സേഷനെ തുടര്‍ന്ന് അധികമുള്ള അധ്യാപകരെ പരിശീലനത്തിന് അയക്കും. പാഠപുസ്തകത്തിന്റെ രണ്ടാം ഭാഗം ഒക്ടോബര്‍ 15 നകം വിതരണം ചെയ്യും.

യോഗത്തില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കര്‍, ഡി.പി.ഐ. എ. ഷാജഹാന്‍, സംഘടനാ നേതാക്കളായ കെ. ഷാജഹാന്‍, കെ.എം. സുകുമാരന്‍, പി. ഹരിഗോവിന്ദന്‍, ജെ.ശശി, സലാഹുദ്ദീന്‍, കെ. അബ്ദുള്‍ഖാദര്‍, എ.കെ. സൈനുദ്ദീന്‍, സിറിയക് കാവില്‍, കെ. മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

PRE MATRIC SCHOLARSHIP TESTING SITE

Best Blogger Tips


TESTING SITE


V

CLICK HERE


***********


 APPLICATION FORM


V


CLICK HERE


INSTRUCTIONS FOR APPLICANTS
CLICK HERE


INSTRUCTIONS FOR HM'S
CLICK HERE

First Allotment Results

First Allotment Results
Click the Image

Thursday, 12 July 2012



Sampoornna Portal
Website
Portal is active now for all the processes like promotion of students, TC generation etc

Tuesday, 10 July 2012

profile of master trainers malappuram dist behaviour group