Saturday, 7 July 2012

ഐതിഹ്യമാല ഡിജിറ്റല്‍ രൂപത്തില്‍..!

>> Friday, June 10, 2011


നമ്മുടെ പുരാതന കേരളത്തിന്റെ ഐതിഹ്യങ്ങള്‍ പ്രതിപാദിക്കുന്ന ഐതിഹ്യമാലയെക്കുറിച്ച് മുമ്പൊരിക്കല്‍ രാമനുണ്ണിമാഷ് എഴുതിയ ഒരു പോസ്റ്റ് വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകുമല്ലോ..? കൂട്ടായ്മയിലൂടെ ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന വിക്കി സംരംഭത്തിലൂടെ ഇതിനൊരു ഡിജിറ്റല്‍ ഭാഷ്യം രചിച്ചിരിക്കുകയാണ് നിസ്വാര്‍ത്ഥരായ ഒരു കൂട്ടം സുമനസ്സുകള്‍..! മണ്‍മറഞ്ഞുപോകുന്ന നമ്മുടെ പുരാതന കലാരൂപങ്ങളുടെ വീണ്ടെടുപ്പിന് ശക്തിപകരാന്‍ ഇത്തരം സംരംഭങ്ങള്‍ എത്രമാത്രമാണ് സഹായകമാകുന്നതെന്ന് പറയേണ്ടതില്ലല്ലോ..!

ഒരു കൂട്ടം മലയാള ഭാഷാപ്രേമികളുടെ പ്രവര്‍ത്തനഫലമായി ഐതിഹ്യമാല പ്രോജക്റ്റിന്റെ യൂണീക്കോഡ് ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഇനി വിക്കിഗ്രന്ഥശാലയില്‍ ഓണ്‍ലൈനായിതന്നെ ഐതിഹ്യമാലയിലെ കഥകള്‍ വായിക്കാം. ഡിജിറ്റല്‍ മലയാളത്തിന് ഇത് ഒരു മുതല്‍ക്കൂട്ട് തന്നെയായിരിക്കും. മലയാളം ഇ ബുക്സ് എന്ന വെബ് സൈറ്റാണ് ഈ വലിയ ഗ്രന്ഥത്തിന്റെ ഡിജിറ്റൈസേഷന്‍ ആരംഭിച്ചത്. അവരുമായി സഹകരിച്ച് 120 പേജോളം മലയാളം വിക്കി പ്രവര്‍ത്തകര്‍ മലയാളം യൂണീക്കോഡീലാക്കിയെങ്കിലും ഗ്രന്ഥശാലയില്‍ എത്തിക്കുന്നതിന് പിന്നീട് സാങ്കേതിക തടസ്സമുണ്ടായി. തുടര്‍ന്ന് പ്രസ്തുത സൈറ്റുകാര്‍ പ്രസിദ്ധീകരിച്ച് പിഡിഎഫിലെ ആസ്ക്കിയുള്ള പാഠം യൂണീക്കോഡിലേക്ക് മാറ്റം വരുത്തിയാണ് കൃതി ചേര്‍ത്തത്. വിക്കി ഗ്രന്ഥശാലയുടെ ഓഫ് ലൈന്‍ സിഡിയില്‍ ഈ ഗ്രന്ഥം ഉള്‍പ്പെടുത്താന്‍ പിന്നെയും പ്രൂഫ് റീഡീങ്ങ് എന്നൊരു കടമ്പ കടക്കേണ്ടി വന്നു. ഒരാഴ്ചകൊണ്ട് ഐതിഹ്യമാലയിലെ 800 പേജുകളിലായുള്ള 126 അദ്ധ്യായങ്ങളിലെ അക്ഷരത്തെറ്റുകളൂം വിക്കിരീതിയിലുള്ള ഫോര്‍മാറ്റിങ്ങും പരിശോധിക്കുക എന്നത് വലിയ അദ്ധ്വാനം ആവശ്വമുള്ള ലക്ഷ്യമായിരുന്നു. ആ ലക്ഷ്യം സന്നദ്ധപ്രവര്‍ത്തകരുടെ പ്രവര്‍ത്തനഫലമായി ഇന്ന് പൂര്‍ത്തിയായി. വിക്കിഗ്രന്ഥശാല പുറത്തിറക്കുന്ന തിരെഞ്ഞെടുത്ത കൃതികളുടെ സി ഡി സമാഹാരത്തില്‍ ഐതിഹ്യമാലയും വായിക്കാം. ഇപ്പോഴും വിപണിയില്‍ കൂടുതല്‍ വില്പന നടന്നുകൊണ്ടിരിക്കുന്ന ഈ പുസ്തകം ഗ്രന്ഥശാലയിലെത്തുന്നതോടെ അത് മലയാളിക്ക് സൗജന്യമായി ലഭ്യമാകുകയാണ്. മലയാളം ഇ ബുക്സ് സൈറ്റിന്റെ അഡ്മിന്‍ ശങ്കരനും, ഈ പദ്ധതി പൂര്‍ത്തിയാക്കാനുള്ള പിന്തുണ നല്കുകയും ടൈപ്പ് ചെയ്യാനും പ്രൂഫ് റീഡ് ചെയ്യാനും സന്മനസുള്ള ആളുകളെ കണ്ടെത്താനും സഹായിച്ച ഷിജു അലെക്സിനും സന്തോഷ് തോട്ടിങ്ങലിനും ഈ അവസരത്തില്‍ നന്ദി രേഖപ്പെടുത്തുന്നു. വളരെയധികം ആളുകള്‍ ഈ പദ്ധതിയുമായി സഹകരിക്കാന്‍ മുന്നോട്ടുവന്നു. ടൈപ്പ് ചെയ്തും പ്രൂഫ് നോക്കിയും ഈ പദ്ധതിയില്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു. ഇത് ഒരു കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണ്. വളരെ അദ്ധ്വാനം ആവശ്യമുള്ള ഇതുപോളൂള്ള ഡിജിറ്റൈസേഷന്‍ പദ്ധതികള്‍ക്ക് കൂടുതല്‍ ആളുകള്‍ മുന്നോട്ടു വരേണ്ടതുണ്ട്. പകര്‍പ്പാവകാശം കഴിഞ്ഞിട്ടുള്ള നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ ഡിജിറ്റൈസ് ചെയ്ത് വയ്ക്കേണ്ടത് ഭാഷയുടെ നിലനില്പ്പിന് ആവശ്യമാണ്. ഇ-വായനയും എഴുത്തും ആയിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍. അതുകൊണ്ട് നിങ്ങളുടെ ഒഴിവുസമയങ്ങളില്‍ കുറച്ച് വിക്കിഗ്രന്ഥശാല പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കും എന്ന് പ്രതീക്ഷിക്കുന്നു. ഈ പദ്ധതിയുടെ മറ്റു വിവരങ്ങള്‍ കൂടി ഇതിന് താഴെ ചേര്‍ക്കുന്നു. ആരുടേയെങ്കിലും പേര് വിട്ടുപോയിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. ഐതിഹ്യമാലയില്‍ ഇനിയും അക്ഷരതെറ്റുകളും മറ്റും കാണുകയാണെങ്കില്‍ അത് തിരുത്താന്‍ കൂടി അഭ്യര്‍ഥിക്കുന്നു. ഈ 

No comments:

Post a Comment