ഓണപ്പരീക്ഷ ഓണം കഴിഞ്ഞ്
Published on 14 Jul 2012
തിരുവനന്തപുരം:
സ്‌കൂളുകളിലെ ഓണപരീക്ഷ ഇപ്രാവശ്യം ഓണം കഴിഞ്ഞേയുണ്ടാകൂ. സപ്തംബര്‍
ആദ്യയാഴ്ചയായിരിക്കും പരീക്ഷ. തീയതി തീരുമാനിച്ചിട്ടില്ല. വെള്ളിയാഴ്ച
ചേര്‍ന്ന ഗുണമേന്മാ പരിശോധനാ സമിതിയിലാണ് പരീക്ഷ ഓണം കഴിഞ്ഞ് നടത്തിയാല്‍
മതിയെന്ന് തീരുമാനമായത്. സ്‌കൂള്‍ കലോത്സവത്തില്‍ നാല് ഇനങ്ങള്‍ക്കൂടി ഇക്കുറി ഉള്‍പ്പെടുത്തും. വഞ്ചിപ്പാട്ട്, ചവിട്ടുനാടകം, നാടന്‍പാട്ട്, നങ്ങ്യാര്‍കൂത്ത് എന്നിവയാണ് പുതിയഇനങ്ങള്‍.
അധ്യാപക പരിശീലനം ജില്ലകളില്‍ ജൂലായ് 30 ന് തുടങ്ങും. ആദ്യഘട്ടമായി ജില്ലകളിലെ അധ്യാപക സംഘടനാ നേതാക്കള്‍ക്കാണ് പരിശീലനം നല്‍കുക. ഉച്ചഭക്ഷണം പരിപാടിക്കുള്ള ധനസഹായം വര്‍ദ്ധിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കും. 16 ന് ചേരുന്ന ഉന്നതതല യോഗത്തില്‍ ഇക്കാര്യം തീരുമാനിക്കും.
സ്‌കൂളുകളില്‍ അധ്യാപകരുടെ താത്കാലിക ഫിക്‌സേഷന്‍ നടത്താനും തത്വത്തില്‍ തീരുമാനമായി. ഫിക്‌സേഷനെ തുടര്‍ന്ന് അധികമുള്ള അധ്യാപകരെ പരിശീലനത്തിന് അയക്കും. പാഠപുസ്തകത്തിന്റെ രണ്ടാം ഭാഗം ഒക്ടോബര്‍ 15 നകം വിതരണം ചെയ്യും.
യോഗത്തില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കര്‍, ഡി.പി.ഐ. എ. ഷാജഹാന്‍, സംഘടനാ നേതാക്കളായ കെ. ഷാജഹാന്‍, കെ.എം. സുകുമാരന്‍, പി. ഹരിഗോവിന്ദന്‍, ജെ.ശശി, സലാഹുദ്ദീന്‍, കെ. അബ്ദുള്‍ഖാദര്‍, എ.കെ. സൈനുദ്ദീന്‍, സിറിയക് കാവില്‍, കെ. മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment